
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ ക്രിമിനല്‍ രാഷ്ട്രീയക്കാരന് ആതീഖ് അഹമ്മദും സഹോദരന് അഷ്റഫും കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി ഇവരുടെ അഭിഭാഷകന്. ജയിലില്‍ നിന്നും ഇറങ്ങി 15 ദിവസത്തിനുള്ളില്‍ നിന്നെ വധിക്കുമെന്ന് ഒരു ഉത്തര്‍പ്രദേശിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയിരുന്നതായി അഷ്റഫ് തന്നോട് പറഞ്ഞെന്ന് അഭിഭാഷകന് പറഞ്ഞു.
ഉമേഷ്പാല്‍ വധക്കേസിലെ പ്രധാന പ്രതികളായ ആതീഖിനെയും അഷ്റഫിനെയും ശനിയാഴ്ച മാധ്യമങ്ങളുടെയും പോലീസുകാരുടേയും മുന്നില്‍വെച്ചായിരുന്നു ഇരുവരെയും മൂന്നംഗസംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. നേരത്തേ അഷ്റഫിനെ പ്രയാഗ്രാജില് നിന്നും ബെറേയ്ലിയിലേക്ക് പോലീസ് സംരക്ഷണയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി. '' ഇത്തവണ നീ രക്ഷപ്പെട്ടു. എന്നാല്‍ ജയിലില്‍ നിന്നും ഇറങ്ങുമ്പോള്‍ 17 ദിവസത്തിനുള്ളില്‍ നീ കൊല്ലപ്പെടും.''
അതേസമയം ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേര് അഷ്റഫ് വെളിപ്പെടുത്തിയില്ല. എന്നാല്‍ താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ സുപ്രീം കോടതിയ്ക്കും അലഹബാദ് ഹൈക്കോടതി ജസ്റ്റീസിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒരു കത്തുവരുമെന്നും അതില്‍ ആ പോലീസുകാരന്റെ പേരുണ്ടാകുമെന്നും അ്ഷറഫ് പറഞ്ഞു.യുപി പോലീസിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഈ ഭീഷണി മുഴക്കിയത്.
അദ്ദേഹത്തിന്റെ വേദന ആദിത്യനാഥിന് മനസ്സിലാകുമെന്നും മുമ്പും വ്യാജകേസുകള്‍ അയാള്‍ക്കെതിരേ ചുമത്തിയിരുന്നതാണെന്നും അഭിഭാഷകന് വിമര്‍ശിച്ചു. ശനിയാഴ്ച രാത്രിയില്‍ ആതിഖിനെയൂം സഹോദരനെയും ആശുപത്രിയില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ അക്രമികളായ മൂന്ന് പേരെത്തെി പോയിന്റ് ബ്ളാങ്ക് റേഞ്ചില്‍ നിന്നും വെടിവെയ്ക്കുകയായിരുന്നു. ഒമ്പത് ബുള്ളറ്റുകളാണ് ആതിഖിന്റെ ശരീരത്ത് തുളഞ്ഞു കയറിയത്. സഹോദരന്റെ മേല്‍ ആറു വെടിയുണ്ടകളും. തല്‍ക്ഷണം ഇരുവരും മരണമടയുകയായിരുന്നു.






