
കാഠ്മണ്ഡു : നേപ്പാളിലെ അന്നപൂര്‍ണ പര്‍വതത്തില്‍ നിന്ന് 34 കാരനായ ഇന്ത്യന്‍ പര്‍വതാരോഹകനെ തിങ്കളാഴ്ച കാണാതായതായി എക്സ്പെഡിഷന് ഓര്‍ഗനൈസര്‍ ഉദ്യോഗസ്ഥന് അറിയിച്ചു. രാജസ്ഥാനിലെ കിഷന്‍ഗഢ് നിവാസിയായ അനുരാഗ് മാലുവിനെയാണ് അന്നപൂര്‍ണ മലയിലെ ക്യാമ്പ് 111 -ല്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് കാണാതയാത്.
തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായതായി ട്രക്കിങ് പര്യവേഷണം നടത്തിയ സെവന് സമ്മിറ്റ് ട്രെക്സിന്റെ ചെയര്മാന് മിംഗ്മ ഷെര്‍പ്പ മാധ്യമങ്ങളോട് പറഞ്ഞു. യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 8, 000 മീറ്ററിന് മുകളിലുളള 14 കൊടുമുടികളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു മാലു.
മാലുവിനെ കാണാതായതിന് തൊട്ടുപിന്നാലെ ഞങ്ങൾ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നിരുന്നാലും, വൈകുന്നേരം വരെ അവനെ കണ്ടെത്തുന്നതിൽ ഞങ്ങൾക്ക് വിജയിച്ചിട്ടില്ല, ”ഷെർപ്പ പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പര്‍വ്വതമാണ്.






