മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗം ഏപ്രിൽ 28-ന് തിയേറ്ററുകളിൽ എത്തുകയാണ്. എല്ലാ തിരക്കുകളും മാറ്റിവെച്ച് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സജീവമാണ് താരങ്ങൾ. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്ന താരങ്ങളുടെ ചിത്രങ്ങളിൽ ശ്രദ്ധ നേടുന്നത് നടൻ ചിയാൻ വിക്രവും തൃഷയും വേദിയ്ക്ക് മുന്നിൽ ‘സ്റ്റോൺ പേപ്പർ സിസേഴ്സ്’ കളിക്കുന്നതാണ്.
ഇരുവരുടെയും ഊർജ്ജസ്വലമായ മനസിനാണ് പ്രേക്ഷകരുടെ കൈയ്യടി. ഇന്നലെ 57-ാം പിറന്നാൾ ആഘോഷിച്ച ചിയാന്റെ ഉള്ളിലെ കുട്ടി മനസ് ഇന്നും അതേപോലെയുണ്ട് എന്നാണ് ആരാധകരുടെ കമന്റ്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയത്. വിക്രമിനും തൃഷയ്ക്കും പുറമെ ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാക്കുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദയാണ് നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

Comments