
ഫാഷന്‍ ലോകത്തിപ്പോള്‍ തരംഗമാണ് ബോളിവുഡിന്റെ യുവതാരസുന്ദരി ജാന്‍വി കപൂര്‍. ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ അള്‍ട്രാഹോട്ട് ലുക്കിലുളള താരത്തിന്റെ വരവ് സമൂഹമാധ്യമങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.
ഡിസൈനര്‍ ഡേവിഡ് കോമ ഒരുക്കിയ കറുപ്പ് ഗൗണ്‍ ആയിരന്നു ജാന്‍വിയുടെ വേഷം. ഹൈ സ്ലിറ്റും പന്‍ജിങ് നെക്ലൈനും ചേരുന്ന ഗൗണ്‍ ജാന്‍വിക്ക് ഹോട്ട് ലുക്ക് നല്കി. എംബ്ബല്ലിഷ് ചെയ്ത ഹാല്‍ട്ടര്‍ നെക് കറുപ്പിന് റോയല്‍ ഫീല്‍ നിലനിര്‍ത്തുന്നു.
പതിവു പോലെ കുറച്ച് ആക്സസറീസ് മാത്രമാണ് ധരിച്ചത്. ആഭരണമായി മോതിരം മാത്രമാണ് ധരിച്ചത്. അതേസമയം പൗഢി നിറയുന്ന ഹീല്‍സ് പെയര്‍ ചെയ്തിരുന്നു. കണ്ണുകള്‍ ഡാര്‍ക് സ്മോക്കി സ്റ്റൈലിലാണ് മേക്കപ് ചെയ്തത്. മസ്കാര , ബ്ലഷ്, ന്യൂഡ് ലിപ്സ്റ്റിക് എന്നിവയും ചേര്‍ന്ന് പാര്‍ട്ടി ലുക്കിലായിരുന്നു ജാന്‍വി തിളങ്ങിയത്.






