ന്യുഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സൗദി അറേബ്യയും യുഎഇയും ഉറപ്പുനല്‍കിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്. അമേരിക്ക, ബ്രിട്ടണ്, സൗദി, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തു.
ജി7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സുഡാനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. സുഡാനിലുള്ള ഇന്ത്യക്കാര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് തിങ്കളാഴ്ച ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഖര്‍തൂമില്‍ ഒരു ഇന്ത്യക്കാരന് വെടിയേറ്റു മരിച്ച സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.
സുഡാനിലെ നിലവിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും ഈ ഘട്ടത്തില്‍ ആളുകളെ നീക്കുന്നത് വളരെ വിഷമകരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, സുഡാനില്‍ സംഘര്‍ഷത്തില്‍ ഇതുവരെ 270 പേര് കൊല്ലപ്പെടുകയും 2,600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.






