
ശബരിമലയില്‍ പോയി അയ്യപ്പനെ തൊഴുക എന്ന ദീര്‍ഘനാളത്തെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് നടി മേനക സുരേഷ്. മേടമാസവിഷുപൂജകള്ക്കായി ശബരിമല ക്ഷേത്രനട തുറന്ന സമയത്തായിരുന്നു താരം സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്.
ഗോകുല്‍ സുരേഷ് നായകനാവുന്ന സന്നിധാനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു മേനക വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയത്. യോഗി ബാബുവിനൊപ്പം വിഷു ദിനത്തിലായിരുന്നു താരം സന്നിധാനത്തെത്തിയത്.
നടി പാര്‍വതിയും കഴിഞ്ഞ ദിവസം സന്നിധാനത്ത് ദര്‍ശനത്തിനെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ജയറാം തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ശ്രീകോവിലിനു മുന്നില്‍ ജയറാമിനൊപ്പം പ്രാര്‍ത്ഥിക്കുന്ന പാര്‍വതിയേയും ചിത്രത്തില്‍ കാണാം.






