
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് കാജോളും അജയ് ദേവ് ഗണും. രണ്ടുപേരും വെള്ളിത്തിരയില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളുമാണ്. ഇവരുടെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാജോള്‍ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇവരുടെ മകള്‍ നൈസ ഗണ്യമായ ആരാധകരുള്ള ഒരു യുവ ഇന്‍ഫ്ലുവന്‍സറാണ്. ഇപ്പോഴിതാ മകള്‍ നൈസയുടെ 20-ാം ജന്മദിനത്തില് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ‘‘ഇത് എല്ലായ്പ്പോഴും ഞങ്ങളും ഞങ്ങളുടെ കഥയുമാണ്. നിന്റെ നർമ്മബോധത്തെയും നിന്റെ മനസ്സിനെയും നിന്റെ വളരെ മധുരമുള്ള ഹൃദയത്തെയും സ്നേഹിക്കുക. എന്റെ ബേബി ഗേളിനെ ഞാനൊരുപാട് സ്നേഹിക്കുന്നു, നീ എപ്പോഴും മനസ്സു തുറന്ന് ചിരിക്കുക, എന്നോടൊപ്പം പുഞ്ചിരിക്കുകയും ചെയ്യട്ടെ!...’’ എന്നാണ് കാജോള്‍ കുറിച്ചത്. അംബാനിമാർ ആതിഥേയത്വം വഹിച്ച എൻഎംഎസിസി പരിപാടിയിൽ നിന്ന് നൈസയ്ക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് കാജോള്‍ ആശംസകുറിപ്പ് പങ്കുവച്ചത്. എംബ്രോയ്ഡറി ചെയ്ത എതിനിക് ഡ്രസ്സില്‍ കാജോളും വെള്ളി കൊണ്ട് അലങ്കരിച്ച ഗൗണി നൈസയും ചടങ്ങില്‍ ആകര്‍ഷമായി തിളങ്ങിയതാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര് നൈസയ്ക്ക് ആശംസകള്‍ കമന്റുകളായി ഇടുന്നുണ്ട്.
തന്റെയും നൈസയുടെയും സെൽഫികൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളുടെ ഒരു കൊളാഷ് പങ്കിട്ടാണ് അജയ് ദേവ്ഗൺ ജന്മദിനാശംസ കുറിച്ചത്. ‘‘ഫാദര്‍ ഓഫ് മൈ പ്രൈഡ്, ജന്മദിനാശംസകൾ ബേബി...’’ എന്നാണ് അജയ് കുറിച്ചത്. വരയുള്ള ടോപ്പ് ധരിച്ച് നൈസയും, കറുത്ത ടി-ഷർട്ട് ധരിച്ച് അജയ് യും സെൽഫികളില്‍ നിറഞ്ഞു നിന്നു.






