
മരണാനന്തര ജീവിതം എങ്ങനെ ആയിരിയ്ക്കുമെന്ന് അറിയാന്‍ പലര്‍ക്കും ആകാംക്ഷയുള്ളവരായിരിക്കും. നിരവധി ആളുകള്‍ ഇതിനു മുമ്പ് മരണാനന്തര ജീവിതത്തില്‍ പ്രവേശിച്ചതിന് ശേഷം തിരികെയെത്തിയെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള ഡേവിഡ് ഹാന്സലിന് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. തന്റെ മരണ ശേഷം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്താണ് താന്‍ എത്തിപ്പെട്ടെന്ന് ഡേവിഡ് പറയുന്നത്. ഒരു ബാറിലാണ് എത്തിയതെന്നായിരുന്നു ഇദ്ദേഹത്തിന്റെ പറഞ്ഞത്.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 2015ല്‍ ഡേവിഡ് ആശുപത്രിയില്‍ അഡ്മിറ്റായത്. ഇതിനെ തുടര്‍ന്ന് രണ്ട് മാസം ഇയാള്‍ നീണ്ട കോമയില്‍ കിടന്ന സമയത്താണ് തനിയക്ക് ഇത്തരത്തില്‍ മരണാനന്തര അനുഭവം ഉണ്ടായതെന്ന് പറയുന്നത്. വിശാലമായി പരന്നു കിടക്കുന്ന വെല്‍വെറ്റ് പോലെ പതുപതുത്ത വെള്ളി നിറത്തില്‍ തിളങ്ങിയ ആകാശത്താണ് താന്‍ എത്തിപ്പെട്ടത്. സ്വര്‍ണനിറവും, വെള്ളനിറവും ചേര്‍ന്ന പ്രകാശം കാണിച്ച് വഴികാട്ടികളായി രണ്ട് പേര് കൂടെയുണ്ടായിരുന്നു.
ക്ഷീണിതനായി താന്‍ കണ്ണുകള്‍ അടയ്ക്കുന്നത് ഓര്മയുള്ളൂ, പക്ഷേ പിന്നീട് കണ്ണ് തുറന്നു നോക്കിയപ്പോള്‍ വിശാലമായ ആകാശത്താണ് താനെന്നുഗ ഡേവിഡ് പറഞ്ഞു. പക്ഷേ ആകാശത്ത് നക്ഷത്രങ്ങളോ, മേഘങ്ങളോ ഇല്ല. പകരം മനോഹരമായ മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു വലിയ കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. ഒരു പബ്ബിന് സമാനമായിരുന്നു ഇത്, എന്നാല്‍ അവിടെ മദ്യം ഉണ്ടായിരുന്നില്ല. പക്ഷേ പല നിറത്തിലുള്ള മനോഹരങ്ങളായ കുപ്പികള്‍ അവിടെ കണ്ടിരുന്നു എന്നും ഇയാള്‍ പറഞ്ഞു.
കോമയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ഡേവിഡ് രോഗവിമുക്തനുമായിരുന്നു. കോമയില്‍ നിന്നും ഉണര്‍ന്ന ഇയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇയാളുടെ വീട്ടുകാര്‍ പറഞ്ഞു.






