തിരുവനന്തപുരം വെള്ളനാട് മയക്കുവെടി കൊണ്ട് കരടി ചത്ത സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്. ‘സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്’. ജീവനോടെയുള്ള കരടിയെ ഏതെങ്കിലും തരത്തില്‍ പിടികൂടാന്‍ സാധിക്കുന്നതല്ല. അതുകൊണ്ടാണ് മയക്കുവെടി വെച്ച് പിടികൂടാമെന്ന തീരുമാനത്തിലേക്കെത്തിയത്. സ്വന്തം ജീവന് പോലും പണയം വച്ചാണ് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ വല ചരിഞ്ഞുപോയതാണ് കരടി വെള്ളത്തില്‍ മുങ്ങാന്‍ കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
വൈല്‍ഡ് ലൈഫ് വാര്‍ഡനോടും വെറ്ററിനറി ഡോക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യവിലോപം ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മനുഷ്യനായാലും, മൃഗമായാലും ഇടുങ്ങിയ സ്ഥലത്തു നിന്നും പുറത്തേക്ക് കയറിയാല്‍ ആരായാലും താഴോട്ട് വീഴും. അതുതന്നെയാണ് ഇവിടെ കരടിക്ക് സംഭവിച്ചത്. സ്വയം രക്ഷപ്പെടാനുള്ള മാര്‍ഗം ആലോചിക്കാന്‍ സാധിക്കില്ല.
വല ചരിഞ്ഞതോടെ കരടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. കൃത്യവിലോപം ഉണ്ടെങ്കില്‍ ഗൗരവത്തിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ രക്ഷാദൗത്യ നടപടികളില്‍ വീഴ്ച പറ്റിയതാണ് കരടി ചാവാനുള്ള കാരണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ട്. രക്ഷാദൗത്യ നടപടികളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ല.
വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ മയക്കുവെടി വെയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യം ഉണ്ടായില്ല മുതലായ ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. മയക്കുവെടിവച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Comments