കോട്ടയം; വൈക്കത്ത് കുഴിച്ചിട്ട ഭ്രൂണാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. വൈക്കം തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പൊലീസും ഫൊറന്‍സിക് സംഘവും ചേര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഭ്രൂണാവിശിഷ്ടം പുറത്തെടുത്തത്. പ്രാഥമിക നിഗമനം ഗര്‍ഭം അലസി പോയതാണെന്നാണ്. വിശദമായ പരിശോധനയ്ക്കു ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
സംഭവം നടന്നത് വൈക്കം തലയാഴം 10-ാം വാര്‍ഡ് ആലത്തൂര്‍പടി ജങ്ഷനില്‍ ആക്രിവസ്തുക്കള്‍ ശേഖരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്കുതാമസിക്കുന്ന വീട്ടിലാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഐഷയ്ക്ക് വയറുവേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് നജ്ബുല്‍ ഷെയ്ഖ് വീട്ടുടമസ്ഥയായ സ്ത്രീയെ വിവരമറിയിച്ചു.ഇവര്‍ സ്ഥലത്തെത്തിയപ്പോള്‍ ശൗചാലയത്തില്‍ ഐഷയുടെ വയറില്‍നിന്ന് ഭ്രൂണം പുറത്തുവന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭ്രൂണാവിശിഷ്ടങ്ങള് പുറത്തെടുത്തതിന് ശേഷം വൈക്കം എ സി പി യുടെ നേതൃത്വത്തില്‍ പൊലീസ് ദമ്പതികളെ ചോദ്യം ചെയ്തു. ഇവര്‍ പൊലീസിനോട് പറഞ്ഞത് ഗര്‍ഭിണിയായിരുന്നു എന്ന വിവരം അറിയില്ലായിരുന്നുവെന്നാണ്. പരിശോധനയ്ക്കായി ഭ്രൂണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഫോറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. ദമ്പതികള്‍ ഭ്രൂണം കുഴിച്ചിട്ട വിവരം വീട്ടുടമസ്ഥ വാര്‍ഡിലെ ആശാ വര്‍ക്കറെ അറിയിച്ചതോടെയാണ് പോലീസ് ഇടപെടലിലേക്ക് കടന്നത്.

Comments