
തിരുവനന്തപുരം; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടാന്‍ തീരുമാനം. ഡിപ്പോ ചൊവ്വാഴ്ച്ച രാവിലെ 8 മുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കില്ല. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ എസ് ആര് ടി സി മനേജ്മെന്റുമായി ചര്‍ച്ച നടത്തിയതിന്റഎ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും. തമ്പാനൂരില്‍നിന്നുള്ള ബസ് സര്‍വീസുകളെല്ലാം വികാസ് ഭവനില്‍നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. അതേസമയം പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപ്പെട്ടിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടിയിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
അതേ സമയം ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചമൂലമാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസ് സുരക്ഷ റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കിയത്. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.






