സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രിയെത്തിയത് കേരളീയ വേഷത്തില്‍. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. ഇത് പ്രധാന മന്ത്രിയുടെ കേരളത്തിലെ തന്നെ ആദ്യ റോഡ്ഷോയാണ്. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.
കൊച്ചി വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച് കോളേജ് വരെയാണ് റോഡ് ഷോ. തുടര്‍ന്ന് യുവം 2023 സംവാദത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ആയിരങ്ങളാണ് ഇദ്ദേഹത്തെ കാണാന്‍ കൊച്ചിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കാല്‍നടയായിട്ടാണ് പ്രധാനമന്ത്രി റോഡ് ഷോ ആരംഭിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ യുവജനസംഗമം എന്ന് ബിജെപി അവകാശപ്പെടുന്ന യുവം 2023 വേദിയിലേക്ക് പ്രധാനമന്ത്രി എത്തിച്ചേരും. യുവം പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാം. ഈ പരിപാടിക്ക് രാഷ്ട്രീയമില്ല എന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ട്. യുവം 2023 പരിപാടിക്ക് ശേഷം 7:45 ന് വില്ലിങ്ഡന്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവസഭാ മേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി നടി അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ യുവം വേദിയിലെത്തി. ചടങ്ങില്‍ നടി നവ്യാ നായര്‍ വേദിയില്‍ നൃത്തം അവതരിപ്പിച്ചു.

Comments