
ലോകക്രിക്കറ്റിലെ പണമൊഴുക്ക് മേളയുടെ പതിനാറാം സീസണ് തകര്‍ത്തു മൂന്നേറുകയാണ്. ഇന്ത്യയുടെ എല്ലാ കോണിലേക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റിന്റെ ആവേശം ചെല്ലുന്നുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ഓരോ കളിയിലേയും ഓരോ പന്തിന്റെയും മൂല്യം എത്രയാണെന്നോ? ലക്ഷങ്ങള്‍. ഒരോ പന്തെറിയുമ്പോഴും ബിസിസിഐയുടെ പെട്ടിയില്‍ വീഴുന്നത് 49 ലക്ഷമാണ്.
ഫോര്‍ബ്സിന്റെ കണക്കുകള്‍ അനുസരിച്ച് ടൂര്‍ണമെന്റിന്റെ 2023 മുതല്‍ 2027 വരെയുള്ള സീസണിന്റെ ടെലിവിഷന്‍ ഡിജിറ്റല്‍ മീഡിയാ റൈറ്റുകള്‍ വിറ്റുപോയത് ആറ് ബില്യണ്‍ ഡോളറിനാണ്. ഏകദേശം 48,336 കോടി രൂപയ്ക്ക്. ലോകത്തെ ഏറ്റവും മൂല്യം കൂടിയ രണ്ടാമത്തെ സ്പോര്‍ട്ടിംഗ് ലീഗായി ഉയര്‍ന്നിരിക്കുന്ന ഐപിഎല്ലിന് മുന്നിലുള്ളത് അമേരിക്കയിലെ എന്‍ബിഎ മാത്രമാണ്.
ഓവോ കളിയുടേയും മൂല്യം 118 കോടിയാണ്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യയാണ് ഐപിഎല്ലിന്റെ ടെലിവിഷന്‍ റൈറ്റുകള്‍ വാങ്ങിയിട്ടുള്ളത്. 23,575 കോടിയ്ക്കായിരുന്നു അവകാശം പോയത്. ഓണ്‍ലൈന്‍ സംപ്രേഷണമാകട്ടെ വിയാകോമിന് പോയത് 23,758 കോടി രൂപയ്ക്കും വിയാകോമും ടൈംസ് ഇന്റര്‍നെറ്റും ഇതില്‍ പങ്കാളിയായി. ഓരോ ഓവറിനും മൂല്യം 2.96 കോടിയാണ് ബിസിസിഐയുടെ പെട്ടിയില്‍ വീഴുന്നത്.
അഞ്ചുവര്‍ഷത്തേക്ക് കണക്കാക്കുമ്പോള്‍ പന്തിന് 49 ലക്ഷം വീതം വരും. ഇതിന് മുമ്പ് സ്റ്റാര്ഇന്ത്യയ്ക്ക് മാധ്യമ അവകാശം വിറ്റത് 16,347.50 കോടിക്കായിരുന്നു. ഇത്തവണ കളി മൂക്കുമ്പോള്‍ രാജസ്ഥാന് റോയല്‍സാണ് മുന്നിലുള്ളത്.






