
ബോംബെ ഫാഷന്‍ വീക്കില്‍ തിളങ്ങി നടി നേഹ ശര്‍മ. പക്ഷികളും പൂക്കളും നിറഞ്ഞ മഞ്ഞ ലെഹങ്കയില്‍ അതിസുന്ദരിയായാണ് നേഹ പ്രത്യക്ഷപ്പെട്ടത്. പ്രകൃതി സൗന്ദര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ലെഹങ്ക ചെയ്തതെന്ന് ഡിസൈനര്‍ അനിത ഷെട്ടി പറഞ്ഞു.
മുത്തുകളും സ്വീകന്‍സുകളും ഉപയോഗിച്ച് മാസങ്ങളെടുത്താണ് ഈ രൂപങ്ങള്‍ ലെഹങ്കയില്‍ തുന്നിച്ചേര്‍ത്തത്. ബ്രാലെറ്റ് പോലെ തോന്നിപ്പിക്കുന്ന ടോപ്പാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഫുള്‍ സ്ലീവിലുളള ടോപ്പിന്റെ കൈയിലും സ്വീക്കന്‍സുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ദുപ്പട്ടയിലും അതേരീതിയില്‍ സ്വീക്കന്‍സ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പച്ചക്കല്ലുകളോട് കൂടിയ ഹെവി നെക്ലേസ് ഔട്ട്ഫിറ്റിനൊപ്പം ചേര്‍ന്നു നിന്നു.
ഫാഷന്‍ ഷോയുടെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേര് താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തി. ഗ്ലാമര്‍ മോഡലുകളായ പൂനം പാണ്ഡയോടും ഉര്‍ഫി ജാവേദിനോടു ചേര്‍ത്ത് പലരും താരത്തെ താരതമ്യപ്പെടുത്തി. ടോപ്പ് ധരിക്കാതിരിക്കുന്നതായിരുന്നു ഇതിലും നല്ലതെന്ന് ആളുകള്‍ കമന്റ് ചെയ്തു. അതേസമയം എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരവരാണെന്ന് താരത്തെ അനുകൂലിച്ചും ആളുകള്‍ കമന്റ് ചെയ്തു.






