
രാജ്യത്തെ ആദ്യ ജലമെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി. കൊച്ചിയുടെ വികസനത്തിന് കുതിപ്പേകുന്ന വാട്ടര്‍ മെട്രോ വൈറ്റില-കാക്കനാട് റൂട്ടിലുള്ള സര്‍വീസ് ഏപ്രില്‍ 27 ന് ആരംഭിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചു.
വാട്ടര്‍ മെട്രോയുടെ ഭാഗമായി നൂറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് ഉണ്ടാവുക . ഇത് കൂടാതെ വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും പാസഞ്ചര്‍ കണ്‍ട്രോളിങ് സിസ്റ്റവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാട്ടര്‍മെട്രോയ്ക്ക് മിനിമം ടിക്കറ്റ് ചാര്‍ജ് 20 രൂപയും പരമാവധി ടിക്കറ്റ് ചാര്‍ജ്ജ് 40 രൂപയുമായിരിക്കും .ഹൈക്കോര്‍ട്ട് വൈപ്പിന്‍ 20 രൂപയും വൈറ്റില കാക്കനാട് 30 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയുമായിരിക്കും. മെട്രോ റെയിലിലെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചും വാട്ടര്‍ മെട്രോയില്‍ യാത്രചെയ്യാന്‍ സാധിക്കും.






