
കൊവിഡ് കാലത്ത് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഒട്ടുമിക്കവരും വീട്ടിലിരുന്ന ഒരു കാലമുണ്ട്. ഏവരും ഉള്ളംകൈയ്യിലെ മൊബൈലിൽ സോഷ്യൽമീഡിയയുടേയും മറ്റും ലോകത്തായിരുന്നു. ഈ അവസരം മുതലെടുത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ട്രോളുകളുടെയും ട്രോൾ വീഡിയോകളുടെയുമൊക്കെ കുത്തൊഴുക്കായിരുന്നു. അവയിൽ ഏറ്റവും ഹിറ്റായത് മലയാളസിനിമയുടെ ഹാസ്യതാരങ്ങളിൽ അഗ്രഗണ്യനായ മാമുക്കോയയുടെ കിടിലൻ കൗണ്ടറുകളായിരുന്നു. ഇങ്ങേർക്കുമാത്രം ഇതിനും മാത്രം തഗ് ഡയലോഗുകൾ എവിടുന്നാണെന്നാണ് എന്നായിരുന്നു സോഷ്യൽമീഡിയയുടെ ചോദ്യം.
സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത് മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ മുൻപന്തിയിലുള്ള താരമായ മാമുക്കോയയാണ്. അദ്ദേഹത്തിന്റെ പണ്ടത്തെ സിനിമകളിലെ കിടിലൻ ഡയലോഗുകള്‍ തഗ് ലൈഫ് വീഡിയോകളും ട്രോളുകളുമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സോഷ്യൽമീഡിയ പേജുകളിലും യൂട്യൂബിലുമൊക്കെ മാമുക്കോയ ഒരു കാലത്ത് അഭിനയിച്ച് ഹിറ്റാക്കിയ കഥാപാത്രങ്ങളുടെ സംഭാഷണശകലങ്ങള്‍ എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയാണ് വ്യത്യസ്തതയാർന്ന തഗ് ലൈഫ് വീഡിയോകൾ ട്രോളന്മാർ സൃഷ്ടിച്ചിരിക്കുന്നത്.
കടത്ത് കയറാനെത്തുന്ന ഐമുട്ടിക്കാ എങ്ങോട്ടായെന്ന് സുഹൃത്ത് ചോദിക്കുമ്പോള്‍ മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രമായ ഐമുട്ടിക്ക പറയുന്നത് ഞാൻ ആകാശത്തേക്ക്, അവിടുന്നിനി സൂര്യനിലേക്ക് പോകും എന്താ വന്ന്ണ്ടാ...ഒരു ഡോക്ടറോട് ഡോക്ടറല്ലേ എന്ന് മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുമ്പോള്‍ ഡോക്ടറല്ലെങ്കിൽ ഇതുപോലൊരു സ്റ്റെതസ്കോപ്പ് കഴുത്തിലിട്ടോണ്ടിരിക്കുവോടോ എന്ന് ഡോക്ടര്‍ പറയുന്നു, ഇത് കേട്ട് മാമുക്കോയയുടെ കഥാപാത്രം പറയുന്നതാണ് തഗ്, അത് നോക്കേണ്ട, പരമശിവൻ പാമ്പിനെ കഴുത്തിലിട്ടിട്ടാ നിൽപ്പ്, അങ്ങേരെന്താ പാമ്പ് പിടിത്തക്കാരനാണോയെന്നാണത്.






