
ലോകസുന്ദരി ഐശ്വര്യറായ് യുടെ സൗന്ദര്യം നാള്‍ക്കുനാള്‍ കൂടിക്കൂടി വരുകയാണ്. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ സിനിമയായ ‘പൊന്നിയിന്‍ സെല്‍വനി’ലെ നന്ദിനി എന്ന കഥാപാത്രം താരത്തിന്റെ ഇമേജ് ഏറെ കൂട്ടിയതാണ്. ഏറെ ആവേശത്തോടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനും നന്ദിനിക്കും വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ റീലീസിനു മുന്നോടിയായി മുംബൈയില്‍ നടത്തിയ പ്രെസ് മീറ്റില്‍ ഒരു രാജകുമാരിയെപ്പോലെയാണ് താരം തിളങ്ങിയത്. ഇപ്പോഴിതാ അതേ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. ഐവറി അനാർക്കലി സ്യൂട്ടും തിളങ്ങുന്ന അലങ്കാരങ്ങളും അതിന് അനുയോജ്യമായ ദുപ്പട്ടയുമാണ് താരം ധരിച്ചത്. നീളമുള്ള ഡ്രസ്സിനൊപ്പം മരതകക്കല്ലുകള്‍ പതിപ്പിച്ച നെക്ക്പീസും താരം ധരിച്ചിട്ടുണ്ട്. ചുണ്ടിലൊരു ഇളം ചിരിയും വശ്യമായ നോട്ടവുമാണ് ഐശ്വര്യയുടെ ഓരോ ചിത്രത്തിലും കാണാനാകുന്നത്. ലവ് ഇമോജിക്കൊപ്പമാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വനില്‍ പഴുവൂരിലെ രാജ്ഞിയായ നന്ദിനിയായും പൂങ്കുഴലിയുടെ അമ്മായിയായ മന്ദാകിനിയായും ഐശ്വര്യ ഇരട്ട വേഷത്തിലാണ് എത്തുന്നത്.






