
2022 സെപ്തംബര്‍ 16 ന് മതകാര്യ പോലീസിന്റെ പീഢനത്തെ തുടര്‍ന്ന് കുര്‍ദിഷ് വംശജയായ മഹ്സ അമിനി എന്ന 22 വയസുകാരി കൊല്ലപ്പെട്ട വാര്‍ത്ത എല്ലാവരേയും നടുക്കുന്ന ഒന്നായിരുന്നു. തെരുവുകളില്‍ പോലീസും, ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി. സര്‍ക്കാര്‍ പുറത്തുവിട്ട മരണക്കണക്കിനും മുകളിലാണ് യധാര്ത്ഥ മരണ സംഖ്യയെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നുഅതിനു ശേഷം രാജ്യത്ത് ശക്തമായ 'ഹിജാബ് വിരുദ്ധ പ്രക്ഷോഭം' അടിച്ചമര്‍ത്താന്‍ ഇറാനിയന്‍ സര്‍ക്കാര്‍ രാജ്യത്തെ പ്രശസ്തരെ ലക്ഷ്യമിട്ടിരുന്നു എന്ന് വിവരം പുറത്ത്.
മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യമൊട്ടാകെ ശക്തമായ, ഹിജാബ് വിരുദ്ധ പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ ഇറാനിയന്‍ ഭരണകൂടം പരാജയപ്പെട്ടിരുന്നു. ഇതിനായി ഭരണകൂടം രഹസ്യ മാര്‍ഗ്ഗം തേടിയിരുന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് പ്രക്ഷോഭത്തില്‍ പങ്കെടുത്ത രാജ്യത്തെ പ്രശസ്തരുടെ നികുതി വിവരങ്ങള്‍ അന്വേഷിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു.
രാജ്യത്തെ പരമോന്നത നേതാവായ അയത്തുള്ള ഖൊമേനിയുടെ കുടുംബ വീടിന് പ്രക്ഷോഭകര്‍ തീയിട്ടു. ഇതിന് പിന്നാലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന പ്രശസ്തരായ വ്യക്തികളുടെ സാമ്പത്തിക വിവരങ്ങളും നികുതി റിട്ടേണും അന്വേഷിക്കാന്‍ ഇറാനിലെ മതഭരണകൂടം ഒരു 'രഹസ്യ കമ്മറ്റി' രൂപീകരിച്ചെന്ന് പുറത്തായ രേഖകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് .






