
ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ പിടികൂടാനായുള്ള ദൗത്യം നാളെ നടക്കും. കാലാവസ്ഥ അനുകൂലമെങ്കില്‍ ദൗത്യം നാളെ പുലര്‍ച്ചെ 4 ന് നടത്തുമെന്ന് കോട്ടയം ഡിഎഫ്ഒ എന്‍ രാജേഷ് പറഞ്ഞു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റും എന്ന കാര്യം വെളിപ്പെടുത്താന്‍ കഴിയില്ല. ചിന്നക്കനാല്‍ പഞ്ചായത്ത് പൂര്‍ണ്ണമായും ശാന്തന്‍പാറ പഞ്ചായത്തിലെ 1, 2, 3 വാര്‍ഡുകളിലും 144 പ്രഖ്യാപിക്കുമെന്നും എന്‍ രാജേഷ് പറഞ്ഞു.
സിസിഎഫിന്റേ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വനംവകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അരിക്കൊമ്പനെ മാറ്റാന്‍ സാധ്യതയുള്ള പെരിയാര്‍ കടുവ സങ്കേതത്തിലും പാലക്കാട്, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും പരിശോധ പൂര്‍ത്തിയായി. അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രില്‍ ആരംഭിച്ചു. പിടികൂടിയ ശേഷം അരിക്കൊമ്പനെ ഏങ്ങോട്ട് മാറ്റണെമന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക് ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്.
പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, റവന്യൂ, മോട്ടോര്‍ വാഹനം തുടങ്ങ ിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രില്ലാണ് നടക്കുന്നത്. ഇവര്‍ ചെയ്യേണ്ട ജോലികളുള്‍പ്പെടെ വനം വകുപ്പ് വിശദ്ദീകരിക്കും. എട്ട് വനം വകുപ്പ് സംഘത്തെ മയക്കുവെടി വയ്ക്കുന്ന കാര്യങ്ങള്‍ക്കുള്‍പ്പെടെ നേരത്തെ നിയമിച്ചിരുന്നു. സംഘത്തിനായുള്ള നിര്‍ദേശങ്ങളും നേരത്തെ നല്‍കിയിട്ടുണ്ട്.






