
ബെംഗളൂരുവില്‍ കഫേയില്‍ വച്ച് ഒരാളുടെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു, എന്നാല്‍ പിന്നീട് ഉടമയ്ക്ക് പേഴ്സിനെ കുറിച്ച് അന്വേഷിച്ച് കൊണ്ട് കഫേയില്‍നിന്നും ഒരൃ ഫോണ്‍ വന്നു. അതും പേഴ്സില്‍ ഉടമയുടെ ഫോണ്‍ നമ്പറുകള്‍ ഒന്നും ഇല്ലാതിരുന്നിട്ട് പോലും. ഈ സംഭവം രോഹിത് ഗുമാരേ എന്നയാളാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടെ നിരവധി പേരാണ് കഫേ ഉടമയുടെ സത്യസന്ധതയെ അഭിനന്ദിച്ച് കൊണ്ട് എത്തിയത്.
'ബെംഗളൂര് മറ്റെന്തോ ആണ്. എന്റെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകളും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ഭയന്ന് പോയി. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, ഇന്നലെ ഞാന്‍ പോയ കഫേയില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അവര്‍ എങ്ങനെയാണ് എന്റെ നമ്പര്‍ കണ്ടെത്തിയത്? അവര്‍ എന്റെ പേര് ഗൂഗിള്‍ ചെയ്തു. ഞാന്‍ കരുതുന്നു ഇത് പീക്ക് ബെംഗളൂരു നിമിഷമാണെന്ന്.' ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് ഈ കുറിപ്പിന് മറുപടിയുമായെത്തിയത്
പേഴ്സ് തിരിച്ചുകൊടുത്ത കഫേയുടെ ഉടമയെ നിരവധി പേരാണ് അഭിനന്ദിച്ചത് . 'കഫേയുടെ പേര് അറിയാന്‍ ജിജ്ഞാസയുണ്ട്. നിങ്ങള്‍ അത് കണ്ടെത്തിയതില്‍ തീര്‍ച്ചയായും സന്തോഷമുണ്ട്, പക്ഷേ അത് എല്ലായ്പ്പോഴും സംഭവിക്കില്ല എന്നാണ് ഒരാള്‍ കുറിച്ചത്. ബെംഗളൂരുവിന്റെ ഏറ്റവും മികച്ച കാര്യം' എന്ന് മറ്റൊരാര്‍ എഴുതി.






