
ഇന്ന് മുതല്‍ കൊച്ചിയില്‍ മാലിന്യ നീക്കം പ്രതിസന്ധിയിലാകും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെയാണ് മാലിന്യ സംസ്കരണത്തിനായി ആശ്രയിച്ചിരുന്നത്. എന്നാല്‍ ബ്രഹ്മപുരത്തേക്ക് ഇനിമുതല്‍ ജൈവ മാലിന്യം കൊണ്ടുവരാന്‍ പാടില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് മാലിന്യ നീക്കം പ്രതിസന്ധിയില്‍ നില്‍ക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന് ശേഷമാണ് ബ്രഹ്മപുരത്തേക്ക് ഏപ്രില്‍ 30ന് ശേഷം ജൈവമാലിന്യം എടുക്കേണ്ടതില്ലെന്ന തീരുമാനം. എന്നാല്‍ പതിസന്ധി പരിഹരിക്കാന്‍ സാധിയ്ക്കാതെ വന്നാല്‍ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഇതര നഗരസഭകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും തീരുമാനം. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.
മാലിന്യശല്യം രൂക്ഷമായി ബാധിക്കുക ഒരു പക്ഷേ ആലുവ, തൃക്കാക്കര, അങ്കമാലി, തൃപ്പൂണിത്തുറ, മരട് തുടങ്ങിയ നഗരങ്ങളിലാകും. ഇതോടെ കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകാത്ത അവസ്ഥയിലേക്ക് ഇവയും കൂട്ടിചേര്‍ക്കപ്പെടും.






