
ബോളിവുഡ് താരം സല്മാന് ഖാന് നേരെയുണ്ടായ വധഭീഷണിയില്‍ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാല്‍ സുരക്ഷയെക്കുറിച്ച് യാതൊരു വിധ ആശങ്കയും വേണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ തന്റെ സുരക്ഷയെക്കുറിച്ച് സല്മാന് ഖാന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ.
‘ഞങ്ങള്‍ അഭിനേതാക്കളാണ്. സല്മാന് ഖാന് കേന്ദ്രം സുരക്ഷയൊരുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും അദ്ദേഹത്തിന് സംരക്ഷണം ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. എനിക്ക് നേരെ ഭീഷണി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ എനിക്കും സുരക്ഷയൊരുക്കിയിരുന്നു. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ് അതെക്കുറിച്ച് ആശങ്ക വേണ്ട’-കങ്കണ പറഞ്ഞു.
വധഭീഷണിയുളള സല്മാന് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിട്ടുളളത്.






