ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ എഎപി രാജ്യസഭാംഗം രാഘവ് ചാധയ്്െക്കതിരെ പരാമര്‍ശം. ചാധ പ്രതിപട്ടികയില്‍ ഉള്ളയാളല്ല. പ്രതികളുടെ ഒരു യോഗത്തില്‍ ചാധ സന്നിഹിതനായിരുന്നുവെന്നാണ് പരാമര്‍ശം.
'ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ വസതിയില്‍ നടന്ന യോഗത്തില്‍ രാഘവ് ചാധ പങ്കെടുത്തിരുന്നു. പഞ്ചാബ് സര്ക്കരിലെ ഫിനാന്‍സ് എസിഎസ്, എക്സൈസ് കമ്മീഷണര്‍ വരുണ്‍ രൂജം, പഞ്ചാബ് എക്സൈസസ് വകുപ്പിലെ എഫ്സിടി, മറ്റ് ഉദ്യോഗസ്ഥര്‍, വിജയ് നായര്‍ എന്നിവര്‍ അവിടെയുണ്ടായിരുന്നു.' -കുറ്റപത്രം പറയുന്നു.
സിബിഐ കഴിഞ്ഞ ദിവസം ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ മനീഷ് സിസോദിയയെയും പ്രതി ചേര്‍ത്തിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ മദ്യനയം രൂപീകരിക്കുന്നതിലും ചില തത്പര കക്ഷികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിലും കൈക്കൂലി വാങ്ങി ആം ആദ്മി പാര്‍ട്ടി ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ വാദം. എഎപി ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് നയം പിന്നീട് ഉപേക്ഷിച്ചിരുന്നു.






