
ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളമനസ്സിലിടം പിടിച്ച താരമാണ് സ്രിന്ദ. സഹനടിയായും നായികയായും ഒട്ടേറെ ചിത്രങ്ങളില്‍ മികവ് കാട്ടിയ താരം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരം ചെയ്തതൊക്കെ മികച്ച കഥാപാത്രങ്ങളാണ്. സ്രിന്ദ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് സ്രിന്ദ. ‘എന്റെ റോക്ക് ആന്‍ഡ് റോള്‍ ഹൃദയത്തില്‍ സ്വയം കുടുങ്ങി...’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും, ഫ്ലോറല്‍ പ്രിന്റുള്ള ആഷ് കളര്‍ പാന്റ്സും ധരിച്ച് കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷായിട്ടാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ബട്ടണ്‍ അപ്പ് ഷര്‍ട്ട് ലുക്കിലാണ് താരം ഗ്ലാമര്‍ ലുക്കില്‍ തിളങ്ങുന്നത്.
സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത സ്റ്റൈലിലുള്ള ഫോട്ടോഷൂട്ടുകള്‍ സ്രിന്ദ പങ്കുവയ്ക്കാറുണ്ട്, അത് ചര്‍ച്ചചെയ്യപ്പെടാറുമുണ്ട്. പുതിയ ചിത്രങ്ങള്‍ക്കും ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. എന്തായാലും സ്രിന്ദയുടെ പുതിയ ഫോട്ടോയും ഹിറ്റായി മാറിയിരിക്കുകയാണ്. നിവിൻ പോളിയുടെ നായികയായിട്ടുള്ള ചിത്രമായ ‘1983’ ലെ ‘മേക്കപ്പ് കൂടിപ്പോയോ ചേട്ടാ’ എന്ന ഡയലോഗ് സ്രിന്ദയ്ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു.






