തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള തന്ത്രവുമായി പ്രതിപക്ഷം. ഇപ്പോള്‍ ഉയരുന്ന എ.ഐ കാമറ ആരോപണം അതിനായി ഉപയോഗിക്കും. മറ്റ് പല പ്രശ്നങ്ങളും ഉയര്‍ത്തി സര്‍ക്കാരിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ്. പയറ്റുന്നത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു വേളയില്‍ സംഭവിച്ചതുപോലെ തന്ത്രങ്ങളില്‍ പാളിച്ചകളുണ്ടാകാതെ മുന്നോട്ടുപോകാനാണ് നീക്കം. കേരളമാകെ എത്തുന്ന തരത്തില്‍ പലയിടങ്ങളില്‍ ആരോപണം ഉന്നയിച്ചു നേതാക്കള്‍ പത്രസമ്മേളനങ്ങള്‍ നടത്തുന്നതു തന്നെ ഒരു തന്ത്രമാണ്. പാര്‍ട്ടി ഒന്നാകെ ഏറ്റെടുത്ത വിഷയമെന്ന ബോധ്യമുണ്ടാക്കാനാണിത്.
മുഖ്യമന്ത്രിയെ കുന്തമുനയില്‍ നിര്‍ത്തി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം. എ.ഐ കാമറ വിഷയം സാധാരണ ജനങ്ങളെ ഏറെ ബാധിക്കുന്നതാണ്. ഇപ്പോള്‍ തന്നെ ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നതിനെതിരായ നിയമത്തില്‍ പ്രതിഷേധിച്ച് പലരും രംഗത്തുവന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ, ഈ വിഷയം സജീവമാക്കി പൊതുജന പിന്തുണ ഉറപ്പാക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
കെ-ഫോണിനെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് നീക്കം. സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്- ബി.ജെ.പി ബന്ധം ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം പ്രതിരോധം തീര്‍ത്തത്. എന്നാല്‍ ഈ വിഷയത്തില്‍ അതൊന്നും നടപ്പില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനപ്പുറം ബഹുജനപ്രക്ഷോഭണമായി അതിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഈ മാസം 20നുള്ള സെക്രട്ടേറിയറ്റ് വളയല്‍ സമരം ഇതിന്റെ ഭാഗമാണ്.

Comments