
ലോകമെമ്പാടുമുള്ള ന്യൂറോ സയന്റിസ്റ്റുകള്‍ മരണശേഷം മസ്തിഷ്കം ജീവിക്കുമോ എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തി വരുന്നുണ്ട്. മരണത്തിന്റെ വക്കിലെത്തിയ രണ്ടുപേരുടെ തലച്ചോറില്‍ നിഗൂഢമായ ഒരു കുതിച്ചുചാട്ടം നടന്നുവെന്ന ഗവേഷകരുടെ കണ്ടെത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വളരെക്കാലമായി ഗവേഷകര്‍ മസ്തിഷ്കത്തിന്റെ ശാസ്ത്രവും അത് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകും മുമ്പുള്ള അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാക്കാന്‍ ശ്രമം നടത്തുന്നു. മുന്‍പ് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഗാമാ തരംഗങ്ങള്‍ ശ്വാസതടസ്സത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ സമാനമായ ഒരു പ്രവര്‍ത്തനം മനുഷ്യ മസ്തിഷ്കത്തിലും കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ മെമ്മറി പ്രോസസ്സിംഗുമായി ഗാമാ തരംഗങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം പറയുന്നത്. യുഎസ് ആസ്ഥാനമായുള്ള മിഷിഗണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് മരിക്കുന്ന ഒരു വ്യക്തിയുടെ അവസാന നിമിഷങ്ങളില്‍ തലച്ചോറില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍, രോഗികളില്‍ പഠനം നടത്തിയത്. ഗവേഷകര്‍ രോഗികളിലെ വെന്റിലേറ്ററി സപ്പോര്‍ട്ട് പിന്‍വലിക്കുന്നതിന് മുമ്പും ശേഷവും മരിക്കുന്ന നാല് രോഗികളില്‍ ഇലക്ട്രോഎന്‍സെഫലോഗ്രാം (ഇഇജി), ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി) സിഗ്നലുകള്‍ വിശകലനം ചെയ്തു. നാലും രോഗികളും കോമ അവസ്ഥയിലായവരാണ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗ്സില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ഹൈപ്പോക്സിയ (മസ്തിഷ്കത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത്) രണ്ട് രോഗികളിലെ ഗാമാ പ്രവര്‍ത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നതായി കണ്ടെത്തി.
ന്യൂറോ-ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ 2014 മുതല്‍ മരിച്ച രോഗികളുടെ കേസുകള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചതില്‍ നിന്നും എല്ലാ കേസുകളിലും പൊതുവായി തലച്ചോറിന്റെ ഒരു ഭാഗത്ത് ഗാമാ തരംഗങ്ങള്‍ കുത്തനെ കുതിച്ചുയര്‍ന്നതായി കണ്ടെത്തി. ഗാമ തരംഗം ഹോട്ട് സോണ്‍ എന്നറിയപ്പെടുന്ന മസ്തിഷ്കത്തിന്റെ ഒരു ഭാഗത്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ചെന്ന് പറയപ്പെടുന്ന മസ്തിഷ്കം സജീവമായിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.






