എറണാകുളം പിറവത്ത് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ എട്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ആരോഗ്യ വിഭാഗം കട ഉടമകള്‍ക്ക് നോട്ടീസ് നല്കി. ഇവര്‍ക്കെതിരെ പിഴ ചുമത്തിയേക്കുമെന്നാണ് വിവരം.
15 സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. ജാക്ക്രസ് കോഫി ഹൗസില്‍ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി എന്നിവയും ഐശ്വര്യ ഹോട്ടലില്‍ നിന്ന് പഴകിയ പുളിശ്ശേരി, സിറ്റി ഹോട്ടല്‍, ഹോട്ടല്‍ ഹണീബി, കുഞ്ഞൂഞ്ഞ് ഹോട്ടല്‍, ഫിഷ് ഫ്രൈ ഹോട്ടല്‍ അഥീന, വിജയ ബേക്കറി എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണവും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എം ആര്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രശ്മി പി ആര്, ഉമേഷ് എന്‍ എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.

Comments