
അരിക്കൊമ്പന്റെ കഥ സാജിദ് യഹിയ സിനിമയാകുന്നു. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടമായ അരിക്കൊമ്പന്റെ സംഭവബഹുലമാര്‍ന്ന കഥയാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോര്‍ട്ട്. അമ്മ ആനയുടേയും അതിന്റെ കുഞ്ഞിന്റേയും ചിത്രമാണ് പോസ്റ്ററില്‍. പോസ്റ്റര്‍ വന്നതിനു പിന്നാലെ വളരെ നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍. സുഹൈല്‍ എം. കോയയുടേതാണ് കഥ. ബദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, രാജന് ചിറയില്‍, മഞ്ജു ബാദുഷ, ഷിനോയ് മാത്യു, നീതു ഷിനോയ്, പ്രിജിന് ജെ.പി.എന്നിവരാണ് നിര്‍മാണം. ചിത്രത്തിന്റെ താര നിര്‍ണയം പുരോഗമിച്ചു വരികയാണ്.
അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുന്നതിന്റെ ആകാംക്ഷയിലാണ് എല്ലാ മലയാളികളും. അരിക്കൊമ്പനെ തന്റെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ തുടര്‍ന്ന് അതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും അനവധി ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ അരിക്കൊമ്പന്റെ ജീവിത ചലച്ചിത്രമാകുമ്പോള്‍ മലയാള സിനിമയില്‍ പുതിയൊരു വാതായനം കൂടി തുറക്കപ്പെടുകയാണ്.
ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി,അമല്‍ മനോജ്, പ്രകാശ് അലക്സ് , വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിന്‍ എന്നിവരാണ് അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവര്‍ത്തകര്‍. പിആര്‍ഓ പ്രതീഷ് ശേഖര്‍.






