
സര്‍വീസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ വാട്ടര്‍ മെട്രോയെ ഏറ്റെടുത്ത് ജനങ്ങള്‍. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ധാരണയായി. വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം.
തിരക്ക് വര്‍ധിച്ചിട്ടും ഇതനുസരിച്ച് ബോട്ട് സര്‍വ്വീസ് ഇല്ലാത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു. സര്‍വീസുകള്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് മണി വരെയുമാണ് ഉള്ളത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കൂടിയതോടെ വ്യാഴാഴ്ച മുതലാണ് സര്‍വീസുകളുടെ എണ്ണം കൂട്ടിയത്.
ഇതോടെ വൈറ്റിലയില്‍ നിന്ന് കാക്കനാടേക്ക് രാവിലെ 7.45 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ 45 മിനിറ്റ് ഇടവേളയില്‍ ബോട്ട് ഉണ്ടാകും. വൈകിട്ട് 3.15 മുതല്‍ ഏഴ് വരെയും ഇതേ ഇടവേളയില്‍ ബോട്ട് ഉണ്ടാകും. രാവിലെ 8.25 നാണ് കാക്കനാട് നിന്ന് ആദ്യ ബോട്ട് പുറപ്പെടുക. വൈകിട്ട് 3.55 മുതല്‍ 7.40 വരെയും കാക്കനാട് നിന്ന് ബോട്ട് സര്‍വ്വീസ് ഉണ്ടാകും.






