
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ചിന് 1.80 ലക്ഷം രൂപയുടെ തട്ടിപ്പിന് തെളിവ് കിട്ടിയിട്ടുണ്ട്. മൂന്ന് കോടി രൂപയുടെ തട്ടിപ്പ് ആരോപണമാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്.
കേസെടുത്തത് അഞ്ചു വര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിയമപോരാട്ടവും മറ്റു കാര്യങ്ങളും പറഞ്ഞ് നഴ്സുമാരില്‍ നിന്നും മാസവരിയായും മറ്റും പിരിച്ചെടുത്ത പണം ഭാരവാഹികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കും ഭൗതീകനേട്ടം ഉണ്ടാക്കുന്നതിനും ഉപയോഗിച്ചെന്നാണ് ആക്ഷേപം. ജാസ്മിന്‍ഷാ അടക്കമുള്ളവര്‍ ഈ പണത്തില്‍ നിന്നും ഫ്ളാറ്റും കാറും വാങ്ങിയെന്നും മറ്റുള്ളവര്‍ പണം വകമാറ്റി ചെലവഴിച്ചു എന്നുമാണ് കണ്ടെത്തല്‍.
ജാസ്മിന് ഷാ ഭാര്യയുടെ പേരിലാണ് കാറും ഫ്ളാറ്റും വാങ്ങിയത്. 3 കോടി രൂപയുടെ ആരോപണമാണ് ദേശീയ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ പിരിച്ചതില്‍ നിന്നും 1.80 കോടി രൂപയുടെ തട്ടിപ്പ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ആശുപത്രി വാങ്ങാനെന്ന പേരിലും സംഘടനയുടെ പണം ഭാരാവാഹികള്‍ കൈയിട്ട് വാരി സ്വന്തം കൈകളിലാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്താതിരിക്കാന്‍ ഓഫീസ് രേഖകളില്‍ കൃത്രിമം നടത്തിയതായും കണ്ടെത്തലിലുണ്ട്.
ആരോപണം ഉയര്‍ന്നതോടെ വിദേശത്തേക്ക് മുങ്ങിയ പ്രതികള്‍ നേപ്പാള്‍ വഴിയാണ് നാട്ടിലത്തിയത്. കേസ് അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു. ഇതോടെയാണ് കോടതിയുടെ ഇടപെലുണ്ടായത്.






