
മലയാള സിനിമയില്‍ ഏറെ ആരാധകരുളള നടിയാണ് അഹാന കൃഷ്ണ. സിനിമയിലെ പോലെത്തന്നെ സമൂഹമാധ്യമങ്ങളിലും അഹാനയ്ക്ക് ആരാധകര്‍ ഏറെയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്. സമൂഹമാധ്യമങ്ങളിലൂടെ അഹാന പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ആരാധക മനം കവരുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്ന അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാണ്. സാരിയിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഹലോ ഫ്രം കോലോത്തെ തമ്പുരാട്ടി’എന്നാണ് ചിത്രത്തിന് അഹാന നല്കിയ അടിക്കുറിപ്പ്.
വയലറ്റ് നിറത്തിലുളള പട്ടുസാരിയാണ് അഹാന അണിഞ്ഞിരിക്കുന്നത്. അതിനൊപ്പം സ്വര്‍ണ്ണാഭരണങ്ങളും സ്റ്റൈല്‍ ചെയ്തിട്ടുണ്ട്. വളരെ ട്രെഡീഷണല്‍ റോയല്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്. രാജകുമാരിയെ പോലെയുണ്ട് എന്നാണ് ചിത്രത്തിന് താഴെ നിറയുന്ന കമന്റുകള്‍.






