
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ളേഓഫ് യോഗ്യതയ്ക്കായി തയ്യാറെടുക്കുന്ന മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി. അവരുടെ ഇംഗ്ളീഷ് പേസര്‍ ജോഫ്രെ ആര്‍ച്ചറിന് പരിക്കേറ്റു. പകരക്കാരനായി ഇംഗ്ളണ്ടിന്റെ തന്നെ ക്രിസ് ജോര്‍ദാന്‍ ടീമിലെത്തും. ജോഫ്രെ ആര്‍ച്ചര്‍ ഇംഗ്ളണ്ടിന് മടങ്ങും.
പരുക്കിനെ തുടര്‍ന്ന് ദീര്‍ഘമായി കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷം ഈ വര്‍ഷം ആദ്യമായിരുന്നു ആര്‍ച്ചര്‍ ഈ സീസണില്‍ ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയില്‍ എത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ആര്‍ച്ചര്‍ പക്ഷേ ബാക്കി മത്സരങ്ങഴില് ടീമിന് തുണയായിരുന്നു.
ലീഗില്‍ ഇനി വെറും നാലു മത്സരങ്ങള്‍ അവശേഷിക്കെയാണ് താരത്തിന് മടങ്ങേണ്ടി വന്നിരിക്കുന്നത്. താരം ചെറിയ ശസ്ത്രക്രിയയ്ക്കായി ബല്ജിയത്തിലേക്കാണ് പോകുന്നത്.
നാട്ടിലേക്ക് മടങ്ങുന്ന ആര്‍ച്ചര്‍ ഈ ആഴ്ച ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചികിത്സാ സംഘത്തിന്റെ പരിശോധനകള്‍ക്ക് വിധേയമാകും. ആര്‍ച്ചറിന്റെ പകരക്കാരനായി ജോര്‍ദാന്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാനെത്തും. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്സില്‍ കളിച്ച താരമാണ് ജോര്‍ദാന്‍.
മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനും പഞ്ചാബ് കിംഗ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും കളിച്ചിട്ടുള്ള താരമാണ് ജോര്‍ദ്ദാന്‍. ഐപിഎല്ലില്‍ 28 മത്സരം കളിച്ചിട്ടുള്ള താരം 27 വിക്കറ്റുകളും നേടിയിട്ടുണ്ട്. രണ്ടുകോടിയ്ക്കാണ് ജോര്‍ദാനെ മുംബൈ ടീമിലേക്ക് വിളിച്ചിട്ടുള്ളത്.




