കോപ്പ ദെ ബ്രസീലിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ റെമോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സാൻ്റോസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എന്നാൽ മത്സരശേഷം നെയ്‌മർ ജൂനിയറിന്റെ പെരുമാറ്റമാണ് വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചത്.
മംഗേറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്തുപേരായി ചുരുങ്ങിയ റെമോയെ 1-0ന് മറികടന്നാണ് സാൻ്റോസ് അവസാന എട്ടിലേക്ക് മുന്നേറിയത്. വിജയത്തിന് പിന്നാലെ മിക്സഡ് സോണിലും ഗ്രൗണ്ടിലും എതിർ ടീമിലെ ഉദ്യോഗസ്ഥരോടും ആരാധകരോടും നെയ്‌മർ പ്രകോപനപരമായി പെരുമാറിയെന്നാണ് ആരോപണം.
ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ റെമോയുടെ താരങ്ങളെയും സാങ്കേതിക സംഘത്തെയും നോക്കി "പുറത്തായി... പുറത്തായി..." എന്ന് നെയ്‌മർ ആവർത്തിച്ച് വിളിച്ചുപറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ വിമർശനം ശക്തമായി.
സംഭവത്തിൽ റെമോ ക്ലബ് പ്രസിഡന്റ് ആൻ്റണിയോ കാർലോസ് ടെക്സീറയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

Comments