ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി വിവിഎസ് ലക്ഷ്മണെ പരിഗണിച്ചേക്കാന്‍ സാധ്യത. 2026 സെപ്തംബറോടെ കാലാവധി അവസാനിക്കുന്ന അജിത് അഗാര്‍ക്കറുടെ കാലാവധി നീട്ടേണ്ടെന്ന് തീരുമാനം എടുത്തതോടെയാണ് ലക്ഷ്മണ് നറുക്ക് വീഴുന്നത്. 2027ലെ ഏകദിന ലോകകപ്പ് വരെ അജിത് അഗാര്‍ക്കര്‍ ഈ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, സമീപകാല സംഭവവികാസങ്ങള്‍ മറ്റ് പേരുകള്‍ പരിഗണിക്കാന്‍ ബി.സി.സി.ഐയെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.
ബി.സി.സി.ഐ അദ്ദേഹത്തിന് വീണ്ടും കാലാവധി നീട്ടി നല്‍കിയേക്കില്ലെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. അഗാര്‍ക്കറുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചാല്‍, പകരം മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ പ്രധാന സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്നേക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയുണ്ടായ സംഭവവികാസങ്ങളാണ് 2027 ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കറുടെ കാലാവധി നീട്ടി നല്‍കുന്നതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്.
എന്നിരുന്നാലും, അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. സെപ്റ്റംബറില്‍ നടക്കുന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഈ വഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനം ബോര്‍ഡിന്റെ വിലയിരുത്തലില്‍ നിര്‍ണായകമാകും. 2027 ഏകദിന ലോകകപ്പ് വരെ ചീഫ് സെലക്ടറായി തുടരാന്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കും താല്പര്യമുണ്ട്.
സംഭവബഹുലവും വിജയകരവുമായ ഒന്നായിരുന്നു അഗാര്‍ക്കറുടെ കാലാവധി. 2023-ല്‍ ചുമതലയേറ്റ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ഒരു ഘട്ടത്തിനാണ് അദ്ദേഹം മേല്‍നോട്ടം വഹിച്ചത്. 2024, 2026 ട്വന്റി-20 ലോകകപ്പുകളും 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടെ മൂന്ന് ഐ.സി.സി കിരീടങ്ങളാണ് പുരുഷ ടീം ഈ കാലയളവില്‍ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ 'ഹെഡ് ഓഫ് ക്രിക്കറ്റ്' ആണ് ലക്ഷ്മണ്‍. ഗംഭീറിന് വിശ്രമം അനുവദിച്ചപ്പോള്‍ സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി-20 പരമ്പരയില്‍ ഇടക്കാല ഹെഡ് കോച്ചായും പ്രവര്‍ത്തിച്ചു.

Comments