ലണ്ടന്‍: ഈജിപ്ഷ്യന്‍ ഫോര്‍വേഡ് മുഹമ്മദ് സലായെ സ്വന്തമാക്കാന്‍ തുര്‍ക്കിഷ് സൂപ്പര്‍ ലിഗ് ടീമായ ട്രാബ്സോണ്‍സ്പോര്‍. തുര്‍ക്കി ക്ലബ്ബ് ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി വ്യക്തമാക്കി. ഈ ആഴ്ച അവസാനത്തോടെ കരാര്‍ ഒപ്പിടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ക്ലബ് ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ണ്ണമായി പൂര്‍ത്തിയായിട്ടില്ലെങ്കിലും സലാഹ് ബുധനാഴ്ച മെഡിക്കല്‍ പരിശോധനയ്ക്കായി ഇസ്താംബൂളിലെത്തുമെന്നും, തുടര്‍ന്ന് കരാര്‍ ഒപ്പിടുന്നതിനായി ട്രാബ്സോണിലേക്ക് പോകുമെന്നും ട്രാബ്സോണ്‍സ്പോര്‍ ചെയര്മാന് എര്‍ത്തുഗ്രുല്‍ ദോഗന്‍ പറഞ്ഞു. കരാര്‍ എന്ന് ഒപ്പുവെക്കുമെന്ന് അദ്ദേഹം കൃത്യമായി സ്ഥിരീകരിച്ചില്ലെങ്കിലും, വ്യാഴാഴ്ചയോടെ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു.
ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം ഈ വേനല്‍ക്കാലത്താണ് സലാഹ് ലിവര്‍പൂള്‍ വിട്ടത്. ക്ലബ്ബിനായി കളിച്ച 442 മത്സരങ്ങളില്‍ നിന്ന് 257 ഗോളുകള്‍ നേടിയ അദ്ദേഹം, ടീമിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയിട്ടുണ്ട്.
2024-25 സീസണില്‍ 29 പ്രീമിയര്‍ ലീഗ് ഗോളുകളും 18 അസിസ്റ്റുകളും സലാഹ് നേടി. ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന ലീഗ് റെക്കോര്‍ഡിനൊപ്പമെത്താനും 38 മത്സരങ്ങളുടെ കാമ്പെയ്നിലെ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു. ആ സീസണില്‍ പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്, ഗോള്‍ഡന്‍ ബൂട്ട്, പ്ലേമേക്കര്‍ അവാര്‍ഡ് എന്നിവയും അദ്ദേഹം നേടി. ഒരൊറ്റ സീസണില്‍ മൂന്ന് അവാര്‍ഡുകളും സ്വന്തമാക്കുന്ന ആദ്യ കളിക്കാരനായി സലാഹ് മാറി.
എന്നാല്‍ കഴിഞ്ഞ സീസണില്‍ 27 ലീഗ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും ഏഴ് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പ്രകടനം മങ്ങിയതോടെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ സലാഹിനെ ബെഞ്ചിലിരുത്തേണ്ടി വരികയും ഇത് അന്നത്തെ ലിവര്‍പൂള്‍ മാനേജര്‍ ആര്‍നെ സ്ലോട്ടുമായി പരസ്യമായ തര്‍ക്കത്തിന് വഴിവെക്കുകയും ചെയ്തു.
34-കാരനായ സലാഹ് 2012-ല്‍ സ്വിസ് ക്ലബ്ബായ ബാസലിലൂടെയാണ് യൂറോപ്പില്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചെല്‍സിയില്‍ ചേര്‍ന്ന അദ്ദേഹം 2017-ല്‍ ലിവര്പൂളിലെത്തുന്നതിന് മുന്‍പ് ഫിയോറന്റീന, റോമ എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചു.
ഫെനര്‍ബാച്ചെ, ഗലാതസറായ്, ബെസിക്താസ് എന്നീ ഇസ്താംബൂള്‍ ക്ലബ്ബുകള്‍ക്ക് ശേഷം തുര്‍ക്കിയിലെ ഏറ്റവും വലിയ നാലാമത്തെ ടീമായി കണക്കാക്കപ്പെടുന്ന ട്രാബ്സോണ്‍സ്പോര്‍ കഴിഞ്ഞ സീസണിലെ സൂപ്പര്‍ ലിഗില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ അവര്‍ യൂറോപ്പ ലീഗ് പ്ലേഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു.
ഇസ്താംബൂള്‍ ക്ലബ്ബായ ബെസിക്താസിലേക്ക് ചേരുന്നതിന് സലാഹ് അടുത്തെത്തിയിരുന്നെങ്കിലും സാമ്പത്തിക കാര്യങ്ങളിലും ഇമേജ് റൈറ്റ്സ് നിബന്ധനകളിലും ധാരണയാകാത്തതിനാല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുകയായിരുന്നു.

Comments