ഫുട്‌ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ലയണൽ മെസി. സ്‌പെയിനിലെ മാഡ്രിഡ് മേഖലയിലെ സിയേറെ ഒഎസ്റ്റെ പ്രദേശത്ത് ഉണ്ടായ കാട്ടുതീ ദുരന്തത്തെ തുടർന്ന് പുനർനിർമാണ പ്രവർത്തനങ്ങൾക്കായി മെസി 80,000 യൂറോ സംഭാവന നൽകി.
മാഡ്രിഡ് പ്രാദേശിക സർക്കാരിന്റെ അധ്യക്ഷ ഇസബെൽ ഡിയാസ് അയൂസോയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. "സിയേറെ ഒഎസ്റ്റെയുടെ പുനർനിർമാണത്തിനായി ലയണൽ മെസി 80,000 യൂറോ സംഭാവന നൽകി. അദ്ദേഹത്തോട് ഹൃദയം നിറഞ്ഞ നന്ദി. മാഡ്രിഡ് ജനങ്ങൾ അദ്ദേഹത്തെ നേരിൽ സ്വീകരിച്ച് ആദരിക്കാൻ കാത്തിരിക്കുകയാണ്," എന്നാണ് അയൂസോ കുറിച്ചത്.
കഴിഞ്ഞ ആഴ്ചകളിലുണ്ടായ കാട്ടുതീ പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് സൃഷ്ടിച്ചത്. തീ നിയന്ത്രണവിധേയമായെങ്കിലും വിവിധ പട്ടണങ്ങളിലെ നിരവധി പേർക്ക് ഇപ്പോഴും സ്വന്തം വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് മെസിയുടെ സഹായഹസ്തം എത്തിയത്.
2026 ലോകകപ്പ് ഫൈനലിൽ അർജന്റീനയെ മെസി നയിച്ചെങ്കിലും അധികസമയത്ത് സ്‌പെയിൻ നേടിയ ഗോളിൽ തുടർച്ചയായ രണ്ടാം ലോകകിരീടം അർജന്റീനയ്ക്ക് നഷ്ടമായി. മത്സരശേഷം ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലും വലിയ വിവാദമായിരുന്നു. അത്തരമൊരു രാജ്യത്തിന് ദുരന്തസമയത്ത് കൈത്താങ്ങായ മെസിയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രശംസ നേടുകയാണ്.

Comments