
വീട്ടു ജോലികള്‍ ചെയ്യാത്തിനു വഴക്ക് പതിവായിരുന്നൊരു വീട്ടില്‍ അമ്മായി അമ്മയെ മരുമകള്‍ തലയ്ക്കടിച്ചു കൊന്നു. 48 -കാരിയായ സ്ത്രീയാണ് അമ്മായിഅമ്മയായ 86 -കാരിയെ ഒരു പാത്രമെടുത്ത് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കുറേ കാലമായി പാചകമുള്‍പ്പെടെ വീട്ടിലെ ബാക്കി എല്ലാ പണികളും തുടര്‍ച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു സ്ത്രീ. ആ നിരാശ ആകാം ഇവരെ കൊലയിലേക്ക് നയിച്ചത്. എന്നാലും പെട്ടെന്ന് കൊല ചെയ്യാനായി എന്തെങ്കിലും പ്രകോപനം ഉണ്ടായതായി ഇതുവരെ തെളിഞ്ഞിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
നെബ് സരായ് സ്വദേശിനിയായ ശര്‍മ്മിഷ്ഠ സോം ആണ് കൊലക്കുറ്റത്തിന് പൊലീസിന്റെ പിടിയിലായത്. ഇവരുടെ അയല്‍വാസിയായ യ ഒരാള്‍ പൊലീസിനോട് സുഹൃത്തിന്റെ അപാര്ട്മെന്റില് അവന്റെ അമ്മ ചോരയൊഴുക്കി കിടക്കുന്നു എന്ന് വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. മുഖത്തും തലയോട്ടിയിലും ഒന്നിലേറെ മുറിവുകളുമായി ഹാന്‍ഷി സോം അടുക്കളയിലെ തറയില്‍ കിടക്കുന്നതാണ് പോലീസുകാര്‍ കണ്ടത്.
മരിച്ച സ്ത്രീയുടെ മകന് മകന് സുരജിത് സോം, അയാളുടെ ഭാര്യ ശര്‍മ്മിഷ്ഠ, അവരുടെ 16 വയസ്സുള്ള മകള്‍ എന്നിവര്‍ 2014 മുതല്‍ നെബ് സരായിയിലാണ് താമസം. സുരജിത്തിന്റെ അമ്മ 2022 മാര്‍ച്ച് വരെ തനിച്ചായിരുന്നു താമസം. എന്നാല്‍, അമ്മ ഒറ്റയ്ക്ക് താമസിയ്ക്കുന്നതില് വിഷമമുണ്ടായിരുന്ന മകന് അയാളുടെ സ്വന്തം ഫ്ലാറ്റിന്റെ എതിര്‍വശത്തായി ഒരു ഫ്ലാറ്റ് അമ്മയ്ക്ക് വാടകയ്ക്ക് എടുത്ത് നല്കി' എന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോ?ഗസ്ഥന് പറഞ്ഞു.
എന്നാല്‍ 2022 -ല്‍ ഇയാളുടെ അമ്മ ബാത്ത്റൂമില്‍ വീണതോടെ അവശയായി. വയ്യായ്കയുണ്ടായിരുന്ന അമ്മയ്ക് പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കുന്നതും മറ്റും ബുദ്ധിമുട്ടായിരുന്നു അതുകൊണ്ടാണ്അമ്മയെ തൊട്ടടുത്ത് താമസിപ്പിച്ചത് എന്ന് സുരജിത് പറഞ്ഞു. അമ്മയുടെ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി സുരജിത്ത് അവരുടെ ഫ്ലാറ്റില്‍ സിസിടിവി ക്യാമറ വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, അതില്‍ മരണം നടന്ന ദിവസം സ്റ്റോറേജ് ഡിവൈസ് ഒന്നും ഉണ്ടായിരുന്നില്ല. മരണത്തില്‍ അയല്‍ക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒന്നും ആദ്യം സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. പക്ഷേ പോസ്റ്റ്മോര്‍ട്ടം റിപേ്ാര്ട്ട് വന്നപ്പോള്‍ സ്വാഭാവിക മരണം അല്ലെന്നു കണ്ടെത്തുകയായിരുന്നു.
അതെ തുടര്‍ന്ന് വിശദമായ അന്വേഷണം നടന്നു. പോലീസ് വീട്ടിലെ എല്ലാവരേയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. അങ്ങനെ പോലീസിന്റെ ചോദ്യം ചെയ്യലില്‍ തന്റെ അമ്മയും മുത്തശ്ശിയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് ശര്‍മ്മിഷ്ഠയുടെ മകള്‍ പോലീസിനോട് പറഞ്ഞു. സിസിടിവിയുടെ മെമ്മറി കാര്‍ഡ് താന്‍ മാറ്റിവച്ചതാണ് എന്ന് പൊലീസിനോട് സുരജിത് സമ്മതിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോള്‍ അതില്‍ കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീട്ടിലേക്ക് ശര്‍മ്മിഷ്ഠ പോകുന്നതും അവരെ പാത്രം വച്ച് അടിക്കുന്നതും പാത്രം തുണി ഉപയോഗിച്ച് തുടക്കുന്നതും എല്ലാം വ്യക്തമായി കാണാമായിരുന്നു. തെളിവ് കിട്ടിയതോടെ ശര്‍മ്മിഷ്ഠയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.






