
ചെറുതോണി: ടൗണിലെ വ്യാപാരിയായ മരിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമ പഞ്ഞിക്കാട്ടില്‍ ലൈജുവിനെ അജ്ഞാതര്‍ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി 10.30 ന് ചെറുതോണി ടൗണിനു സമീപം പോലീസ് സ്റ്റേഷനു മുന്‍വശത്തുവെച്ചാണ് ആക്രമിച്ചത്. രാത്രി 10.30 നാണ് ലൈജു കടയടച്ച് വീട്ടിലേക്കു പോയത്. തീയേറ്ററിനു സമീപമെത്തിയപ്പോള്‍ പുറകേ വന്ന െബെക്ക് യാത്രികര്‍ ഹോണടിച്ചു.
വിവരമറിയുന്നതിന് ലൈജു കാര്‍ നിര്‍ത്തി. െബെക്കില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ െലെജുവിനടുത്തുവന്ന് നാളെ എപ്പോഴാണ് കട തുടക്കുന്നതെന്ന് ചോദിച്ചു. ഈ സമയം ലൈജു കാറിന്റെ ചില്ലുതാഴ്ത്തിയ ഉടന്‍തന്നെ ഇവരുടെ െകെവശം ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ലൈജുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനുശേഷം അക്രമികള്‍ ബൈക്കില്‍ കയറി തിരികെ പോവുകയും ചെയ്തു.
പരുക്കേറ്റ ലൈജു സമീപത്തെ വീട്ടില്‍ ഓടിക്കയറി വിവരമറിയിച്ചു. ഉടന്‍ തന്നെ വീട്ടുകാര്‍ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചു. കണ്ണിനും കഴുത്തിനും ശരീരത്തും ഗുരുതരമായ പൊള്ളലേറ്റതിനാല്‍ ഇവിടെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. 20 ശതമാനം പൊള്ളലേറ്റ െലെജുവിന്റെ ആരോഗ്യ നില ഗുരുതരമല്ലെങ്കിലും കണ്ണിന് കാഴ്ചക്കുറവുണ്ട്. ശരീരത്തില്‍ നീരുമുണ്ട്. ശരീരത്തിനുള്ളില്‍ ആസിഡിന്റെ സാന്നിധ്യം എത്രയുണ്ടെന്ന് വ്യക്തമായാലേ വിവരം പറയാന്‍ കഴിയു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ടൗണിലെ എല്ലാ കടകളും അടച്ചതിനാല്‍ ആളുകള്‍ കുറവായിരുന്നു. സി.സി.ടി.വി. ക്യാമറയില്‍നിന്നുള്ള പരിശോധനയില്‍ ആക്രമികള്‍ ചെറുതോണിയില്‍ ഒന്പതുമണിക്കെത്തി െലെജുവിന്റെ കടക്ക് എതിര്‍വശം പാര്‍ക്കുചെയ്ത് ലൈജുവിനെ നിരീക്ഷിക്കുകയായിരുന്നു. ലൈജു കടയടച്ച് പുറത്തിറങ്ങി പുറത്തു പാര്‍ക്കു ചെയ്തിരുന്ന കാര്‍ സ്റ്റാര്‍ട്ടു ചെയ്തുപോകുമ്പോള്‍ ഈ ബൈക്കും പുറകേ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോഴാണ് ലൈജുവിന്റെ ദേഹത്ത് ആസിഡൊഴിച്ചത്. അക്രമികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ വധശ്രമമാണ്. സംഭവം അറിഞ്ഞതുമുതല്‍ ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സമീപ സ്റ്റേഷനുകളില്‍ നിന്ന് പോലീസുകാരെ വിളിച്ചുവരുത്തി അന്വേഷണം ആരംഭിച്ചു. െലെജു പുതിയതായി വാങ്ങിയ കാറിലാണ് വീട്ടിലേക്ക് പോയത്. കാറിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവംനടന്ന സ്ഥലത്തുനിന്നും ഒരു കപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആസിഡൊഴിക്കാനുപയോഗിച്ച കപ്പില്‍ നിന്നും അടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറയുന്നു. ഇടുക്കിയില്‍ ആദ്യമായിട്ടാണ് ആസിഡ് ആക്രമണമുണ്ടാകുന്നത്. ഏറ്റവും വീര്യംകൂടിയ ആസിഡാണ് കൃത്യത്തിന് ഉപയോഗിച്ചിട്ടുള്ളത്. ആസിഡ് വീണതിനെത്തുടര്‍ന്ന് കാര്‍ ഓടിക്കാന്‍ പറ്റാത്തവിധം കേടായിട്ടുണ്ട്. ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും പോലീസ് എല്ലാ വിധത്തിലുമുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് തിരിച്ചടിയായി
ചെറുതോണി: ടൗണില്‍ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആസിഡ് ആക്രമണം സംബന്ധിച്ചുള്ള അന്വേഷണത്തിന് തിരിച്ചടിയായി. വഴിവിളക്കുകളൊന്നും തെളിയാത്തതിനാല്‍ ടൗണിലെ കടകളടച്ചുകഴിഞ്ഞാല്‍ ഇരുട്ടാണ്. രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളുണ്ടെങ്കിലും ഒരെണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളൂ. പ്രവര്‍ത്തിക്കുന്നതിന് വെളിച്ചവും കുറവാണ്.
ടൗണിലെ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറകളില്‍നിന്നാണ് ചെറിയതോതിലെങ്കിലും ആസിഡാക്രമണം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചത്. ലഭിച്ച തെളിവുകളില്‍ ബൈക്കില്‍ രണ്ടു പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരും ഹെല്‍മെറ്റും ഓവര്‍കോട്ടും ധരിച്ചിരിക്കുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പള്‍സറിലാണ് അക്രമികള്‍ വന്നതെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇരുട്ടായതിനാല്‍ നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.






