
ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പോലീസ് ചികിത്സക്കെത്തിച്ച വ്യക്തി അക്രമാസക്തനായി. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ഡോക്ടര്‍മാരെയും, നഴ്സുമാരെയും ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടി കേസിനെ തുടര്‍ന്ന് പൊലീസ് എത്തിച്ച ആള് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് കൈ കാലുകള്‍ ബന്ധിച്ച ശേഷമാണ് ചികിത്സ നല്‍കിയത്. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. കൊട്ടാരക്കര സംഭവം നെടുങ്കണ്ടത്തും ആവര്‍ത്തിക്കുമെന്നും പോലീസ് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആശുപത്രി അധികൃതര്‍ ആരോപിച്ചു.






