ആനകളെ കുറിച്ചുള്ള വാര്‍ത്തകളും, ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ കാട്ടനയെ കണ്ട് കൈകള്‍ കൂപ്പി നമസ്ക്കരിച്ചുകൊണ്ട് കാട്ടാനയുടെ അരികിലേക്ക് നടന്നു പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തമിഴ്നാട് ധര്‍മപുരിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
യുവാവ് കാട്ടാനയ്ക്കടുത്തേക്ക് നടന്നടുക്കുന്നത് വിഡിയോയില്‍ നമുക്ക് കാണാന്‍ സാധിയ്ക്കും. അതിനു ശേഷം അയാള്‍ കൈകള്‍ കൂപ്പി നമസ്കരിച്ചും കൈ ഉയര്‍ത്തിയുമെല്ലാം ഇയാള്‍ റോഡരികില്‍ കാട്ടാനയുടെ മുന്നില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയാണ്. കാട്ടാനയ്ക്കു മുന്നില്‍ നിന്ന് അഭ്യാസ പ്രകടനജ്ങള് കാണിയ്ക്കുക മാത്രമല്ല അയാള്‍ ചെയ്യുന്നത്. അതുവഴിയെത്തിയ വാഹനങ്ങളെ നിയന്ത്രിയ്ക്കുകയുമാണ്. ഇയാള്‍ ആനയെ പ്രകോപിപ്പിയ്ക്കുന്നതു വീഡിയോയില്‍ കാണാന്‍ സാധിയ്ക്കും. ഇതിനിടയില്‍ ആന കാടിനുള്ളിലേക്ക് മാറി മണ്ണും കുറ്റിച്ചെടികളും മറ്റും തുമ്പിക്കൈകൊണ്ട് മുന്‍കാലുകള്‍ കൊണ്ടും ഇയാള്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സാഹസിക പ്രകടനങ്ങള്‍ ഇയാള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
ട്വിറ്ററിലൂടെ ഐഎഫ്എസ് ഓഫിസര്‍മാരായ സാകേത് ബഡോലയും, രമേഷ് പാണ്ഡെയുമാണ് വിഡിയോ പങ്കുവച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ആനയെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള യുവാവിന്റെ പ്രവൃത്തികള്ക്കെതിര ആളുകള്‍ രോക്ഷാകുലരായാണ് പ്രതികരിയ്ക്കുന്നത്. ആത്മഹത്യാപരം എന്നെഴുതിയാണ് രമേഷ് പാണ്ഡെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കാട്ടാന ഇയാളുടെ ചെയ്തികള്‍ ക്ഷമിച്ച് ഇയാളെ പോകാന്‍ അനുവദിച്ചതാകാമെന്നാന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.

Comments