ബംഗലൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം അറിയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനു അവകാശവാദവും ഉയര്‍ന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര സിദ്ധരാമയ്യയാണ് പിതാവിനായി അവകാശവാദമുയര്‍ത്തിയത്. 'കര്‍ണാടകയുടെ താല്പര്യത്തിന് വേണ്ടി എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണം' അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല... അത് കര്‍ണാടകയുടെ താല്പര്യമായിരുന്നു. എന്റെ പിതാവിനെ മുഖ്യമ്രന്തിയാക്കണം. -യതീന്ദ്ര വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ പ്രതികരണത്തില്‍ പറയുന്നൂ.
കോണ്‍ഗ്രസ് കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും തന്റെ പിതാവ് വരുണ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും യതീന്ദ്ര പറഞ്ഞു.
ഒരു മകനെന്ന നിലയില്‍, അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നു. ഒരു കര്‍ണാടകക്കാരനെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണമായിരുന്നു സംസ്ഥാനം കണ്ട ഏറ്റവും മികച്ചത് എന്നു പറയാന്‍ കഴിയൂം. ഈ സമയത്തും അദ്ദേഹം മുഖ്യമന്ത്രിയായാല്‍, ബിജെപിയുടെ കാലത്ത് നടന്ന അഴിമതികളും ദുര്ഭരണങ്ങളുമെല്ലാം തിരുത്താന്‍ കഴിയും. -യതീന്ദ്ര കൂട്ടിച്ചേര്‍ത്തു.
ജനപ്രീതിയും കാര്‍ഷിക, ഗ്രാമീണ മേഖലയുടെ പിന്‍ബലവുമുള്ള സിദ്ധരാമയ്യയെ ആയിരിക്കും മുഖ്യമന്ത്രിയാക്കാന്‍ എഐസിസി നേതൃത്വം ആദ്യം പരിഗണിക്കുക എന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷനും വിജയത്തിന്റെ നെടുംതൂണുമായ ഡി.കെ ശിവകുമാറിന് മന്ത്രിസഭയില്‍ നിര്‍ണാകയ വകുപ്പ് നല്‍കിയേക്കും. രണ്ടാം ടേമില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനും ധാരണയില്‍ എത്തിയെന്നാണ് സൂചന.






