
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഉന്നത തസ്തികയിലേക്ക് മൂന്ന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ പരിഗണനയില്‍. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ്, ഡിജിപി മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്സേന, താജ് ഹാസന് എന്നിവരാണ് പരിഗണനയിലുള്ള ഉദ്യോഗസ്ഥര്‍. ശനിയാഴ്ച വൈകീട്ട് നടന്ന ഉന്നതതല സമിതി യോഗത്തിന് ശേഷമാണ് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകള്‍ പരിഗണനയില്‍ വെച്ചത്.
പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ രണ്ട് വര്‍ഷത്തെ കാലാവധി മെയ് 25ന് അവസാനിക്കും. ഇതോടെയാണ് പുതിയ ഡയറക്ടറെ നിയമിക്കുന്നതിനായുള്ള നടപടി ആരംഭിച്ചത്.
ഏറ്റവും കൂടുതല്‍ സാധ്യത കര്‍ണാടക ഡിജിപിയായ പ്രവീണ്‍ സൂദിനാണ.് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ സംരക്ഷിക്കുകയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി. കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണത്തിലൂടെ ശ്രദ്ധേയനായിരുന്നു സൂദ്. സിബിഐ ഡയറക്ടറെ രണ്ട് വര്‍ഷത്തേക്കാണ് സമിതി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാം. കൂടാതെ പുതിയ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ അംഗം ലോക്പാലിനെ നിയമിക്കുന്നതിനുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.






