
തിരുവനന്തപുരം : ഡോ . വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുളള അധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വി ശിവന്‍കുട്ടി. അധ്യാപകനെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. സ്കൂളുകളിലെ ലഹരി ഉപയോഗത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ അധ്യാപക സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി.
ഈ വര്‍ഷം മുതല്‍ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ലഹരിവിരുദ്ധ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റുകളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു






