
പഠിക്കാന്‍ പ്രായം ഒരു തടസ്സമല്ലന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു അമ്മയും മകളും. സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ പരീക്ഷ ഒരു അമ്മയും മകളും ഒരുമിച്ച് എഴുതി വിജയിച്ചിരിക്കുകയാണ്. 25 വയസ്സുള്ള ഒരു യുവതിയും അവരുടെ 50 വയസ്സുള്ള അമ്മയും ആണ് ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും തങ്ങളുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഒരുങ്ങുന്നത്. ഇരുവരും ഇത് അഞ്ചാം തവണയാണ് ഒരുമിച്ച് പരീക്ഷകള്‍ എഴുതി പാസാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുപിഐ റിപ്പോര്‍ട്ട് പ്രകാരം ഇരുവരും എ ഗ്രേഡോടെയാണ് പാസായിരിക്കുന്നത്.
ടെക്സാസിലെ സാന്‍ അന്റോണിയോയിലെ ഔവര്‍ ലേഡി ഓഫ് ലേക് യൂണിവേഴ്സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിസബത്തും അലിസയും മൂന്നാം തവണ ബിരുദ ഗൗണും തൊപ്പിയും ധരിച്ചത്. ഇരുവരും 4.0 ഗ്രേഡ് പോയിന്റ് ശരാശരിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. അവര്‍ ഇരുവുരും സെന്‍ട്രല്‍ ടെക്സസ് കോളേജില്‍ നിന്ന് ജനറല്‍ സ്റ്റഡീസ്, ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ അസോസിയേറ്റ് ബിരുദങ്ങളും മേരി ഹാര്ഡിന്-ബെയ്ലറില്‍ നിന്ന് ബാച്ചിലേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.
അമ്മ അലിസ തന്റെ അമ്മ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്താണെന്നും തന്റെ സഹപാഠികളും അവരെ 'അമ്മ' എന്നാണ് വിളിക്കുന്നതെന്നും എലിസബത്ത് മേയര്‍ പറയുന്നു. 'അവര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സഹപാഠികളെല്ലാം അവരെ 'അമ്മ' എന്നാണ് വിളിക്കുന്നത്,' അവള് വ്യക്തമാക്കി.






