
തൊടുപുഴ : തൊടുപുഴ കരിമണ്ണൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍. കവര്‍ച്ചാ ശ്രമത്തിനു ശേഷം ട്രെയിന്‍മാര്‍ഗം കേരളം വിടാന്‍ ശ്രമിച്ച ഇവരെ കാഞ്ഞാങ്ങാടു നിന്നാണ് പോലീസ് പിടികൂടുന്നത്. പ്രതികളെ കരിമണ്ണൂരിലെത്തിച്ച് തെളിവെടുത്തു.
ആസാം നാഗവോണ്‍ സ്വദേശികളായ ജിന്നത്ത അലി , അസിസ് ഉള്‍ഹക്ക് ,തുറിമുള് ഇസ്ലാം എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്. കവര്‍ച്ചാ ശ്രമം പുറത്തായതോടെ ആസാമിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ കാഞ്ഞാങ്ങാടുവെച്ച് റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
പ്രതികളെ കരിമണ്ണൂരിലെത്തിച്ച തെളിവെടുത്തു. കൂടുതല്‍ കവര്‍ച്ചക്ക് പ്രതികള്‍ ശ്രമിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം തുടങ്ങി. മെയ് 11 പുലര്‍ച്ചെ മൂന്ന മണിയോടെ പ്രതികള്‍ എടിഎം കുത്തിതുറന്നെങ്കിലും പണം ലഭിച്ചിരുന്നില്ല.






