
ഇലോണ്‍ മസ്കില്‍ നിന്നാണ് താന്‍ പ്രചോദനമുള്ക്കൊണ്ടതെന്ന് പുതിയ ട്വിറ്റര്‍ സിഇഒ ലിന്‍ഡ യാക്കാരിനോ. ഇവര്‍ ട്വിറ്ററിന്റെ പുതിയ സിഇഒ ആകാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്ത വ്യാഴാഴ്ചയാണ് പുറത്തുവന്നത്. ഇതിന് ശേഷം ഇതാദ്യമായാണ് യാക്കാരിനോ പരസ്യമായി ട്വീറ്റ് ചെയ്യുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളര്‍ വാങ്ങിയതിനുശേഷം ട്വിറ്റര്‍ പുതിയ സിഇഒയെ കണ്ടെത്തിയെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇവര്‍ ട്വിറ്ററിന്റെ ഭാവി ഭദ്രമാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണെന്നും ട്വിറ്റര്‍ 2.0 നിര്‍മ്മിക്കുന്നതിന് ഉപയോക്തൃ ഫീഡ്ബാക്ക് അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി.
വാള് സ്ട്രീറ്റ് ജേണലിലാണ് എന്‍ബിസി യൂണിവേഴ്സല്‍ അഡ്വര്‍ട്ടൈസിങ് മേധാവിയായ ലിന്‍ഡ യക്കാരിനോയെ സിഇഒ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. സിഇഒ സ്ഥാനമൊഴിയാനുള്ള സന്നദ്ധത നേരത്തെ തന്നെ മസ്ക് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉപയോക്താക്കളുടെ അഭിപ്രായമറിയാനായി പോളും നടത്തിയിരുന്നു. മസ്ക് ട്വിറ്ററിന്റെ സിഇഒ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടവരാണ് ഭൂരിഭാഗം ആളുകളും. ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ സ്ഥാനമൊഴിഞ്ഞാലും ഇലോണ്‍ മസ്ക് ഇടപെടുമോ എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ലിന്‍ഡ യക്കരിനോ 2011 മുതല്‍ എന്‍ബിസി യൂണിവേഴ്സലില്‍ ജോലി ചെയ്യുന്ന ആളാണ് . ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിലെ വിവരം അനുസരിച്ച് ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ട്ണര്‍ഷിപ്പ് ചെയര്‍മാനാണ് ലിന്‍ഡ.






