കര്‍ണാടക മുഖ്യമന്ത്രി ആരെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി രണ്ട് മണിക്കൂര്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. മുഖ്യമന്ത്രി പ്രഖ്യാപനം ൈവകിയേക്കുമെന്നാണ് സൂചന. ഡി കെ ശിവകുമാര്‍ ഹൈക്കമാന്‍ഡിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മുഖ്യമന്ത്രിയെന്ന ഉറപ്പ് പരസ്യമായി വേണം. ഉപമുഖ്യമന്ത്രിയാണെങ്കില് ആഭ്യന്തരം വേണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവകുമാര്‍ വീണ്ടും രാഹുലിനെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഡി കെ ശിവകുമാര്‍ ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി കസേരയും വേണം, ഉപമുഖ്യമന്ത്രിമാര്‍ വേണ്ട താന്‍ മാത്രം ഉപമുഖ്യമന്ത്രിയായാല്‍ മതി, രണ്ട് വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രി കസേര, രഹസ്യമായുളള ഉറപ്പ് പോര പരസ്യമായി പ്രഖ്യാപിക്കണം, പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഒഴിയില്ല എന്നീ ഉപാധികളാണ് മുന്നോട്ടുവെച്ചിട്ടുളളത്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളില്‍ അഭ്യൂഹമുണ്ടെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. കേള്‍ക്കുന്നതൊക്കെ ഊഹാപോഹമാണെന്നും ഇതുവരെ കേട്ടത് സത്യമല്ലെന്നും ഡി കെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ടേമില്‍ സിദ്ധരാമയ്യയും രണ്ടാം ടേമില്‍ ശിവകുമാറും എന്ന സമവായ നീക്കം ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. നേതാക്കളുമായി തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ന്ദീപ് സിങ്ങ് സുര്‍ജേവാല എന്നിവര്‍ കൂടിയാലോചന നടത്തി വരികയാണ്.

Comments