
മലയാളത്തിന്റെ പ്രീയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ അഞ്ചാം വിവാഹ വാര്‍ഷികമാണിന്ന്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ കുടുംബ ജീവിതത്തിലേയ്ക്ക് താരം കടന്നു. ചെന്നൈ സ്വദേശിയായ ആര്‍ക്കിടെക്ട് അമല്‍ സൂഫിയയുമായുള്ള വിവാഹം ഏറെ ആഘോഷത്തോടെയാണ് നടന്നത്.
താര വിവാഹത്തിന് അഞ്ച് വയസ്സാകുമ്പോള്‍ തന്റെ പ്രിയതമയ്ക്ക് ഫെയ്സ്ബുക്കിലൂടെ സ്നേഹവും ആശംസയും അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനകം ശ്രദ്ധയമായി കഴിഞ്ഞു. 'എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങനെ വിവാഹം കഴിച്ചു എന്നറിയില്ല. ഒരുപാട് നന്ദി. വിവാഹ ദിനാശംസകള്‍, അഞ്ചു വര്‍ഷങ്ങള്‍ പെട്ടെന്ന് മിന്നി മാഞ്ഞു. വീട്ടിലുണ്ടാകാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. തിരിച്ചെത്തിയ ശേഷം സുന്ദരമായി ആഘോഷിക്കാമെന്ന് ഉറപ്പ് നല്കുന്നു' എന്നാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്. ഇരുവരുടേയും മനോഹരമായ സെല്‍ഫിയും ഉണ്ട്.
2011ല്‍ തന്റെ 25-ാം വയസ്സിലാണ് ദുല്‍ഖര്‍ വിവാഹിതനായത്. ആര്‍ക്കിടെക്ടായ അമലുമായി വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു.






