
പുതിയ ബജറ്റ് സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി ജനപ്രിയ വെയറബിള്‍ ബ്രാന്റായ ബോട്ട്. ബോട്ട് സ്റ്റോം കണക്ട് പ്ലസ് എന്ന സ്മാര്‍ട്ട് വാച്ചാണ് കമ്പനി ലോഞ്ച് ചെയ്തത്. ബോട്ട് സ്റ്റോം കണക്ട് പ്ലസ് സ്മാര്‍ട്ട് വാച്ചിന് ഇന്ത്യയില്‍ 1,999 രൂപയാണ് വില. ഇത് ആമുഖ വിലയാണെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഈ ഡിവൈസിന്റെ യഥാര്‍ത്ഥ റീട്ടെയില്‍ വില വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുറച്ച് കാലത്തേക്ക് മാത്രമേ ബോട്ട് സ്റ്റോം കണക്ട് പ്ലസ് ഈ വിലയില്‍ ലഭ്യമാവുകയുള്ളു. ആക്റ്റീവ് ബ്ലാക്ക്, ആക്റ്റീവ് ബ്ലൂ, കൂള്‍ ഗ്രേ, മെറൂണ്‍ എന്നിങ്ങനെ നാല് കളര്‍ വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട് വാച്ച് ലഭ്യമാകും. ബോട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ സ്മാര്‍ട്ട് വാച്ച് സ്വന്തമാക്കാം.
മറ്റെല്ലാ സ്മാര്‍ട്ട് വാച്ചുകളെയും പോലെ ഹെല്‍ത്ത്, ഫിറ്റ്നസ് ഫീച്ചറുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ബോട്ട് സ്റ്റോം കണക്ട് പ്ലസ് വാച്ചും വരുന്നത്. എസ്പിഒ2 മോണിറ്ററിങ്, ഹാര്‍ട്ട്ബീറ്റ് മോണിറ്ററിങ് സെന്‍സറുകള്‍ എന്നിവ പോലുള്ള ഹെല്‍ത്ത്-ട്രാക്കിംഗ് ഫീച്ചറുകള്‍ വാച്ചിലുണ്ട്. ബോട്ട് സ്റ്റോം കണക്ട് പ്ലസ് സ്മാര്‍ട്ട് വാച്ചില്‍ 1.91 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. 550 നിറ്റ്സ് ബ്രൈറ്റ്നസുള്ള ഈ ഡിസ്പ്ലെ പാനലിന് മുകളില്‍ 2.5 ഡി കര്‍വ്ഡ് ഗ്ലാസും നല്‍കിയിട്ടുണ്ട്. 90 ശതമാനം സ്ക്രീന്‍-ടു-ബോഡി റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഈ വാച്ചിലുള്ളത്. ചതുരാകൃതിയിലുള്ള ഡയലാണ് വാച്ചിലുള്ളത്. ബ്ലൂടൂത്ത് കോളിങ് സപ്പോര്‍ട്ടുമായിട്ടാണ് ബോട്ട് സ്റ്റോം കണക്ട് പ്ലസ് വരുന്നത്. വാച്ചിലൂടെ നേരിട്ട് കോളുകള്‍ വിളിക്കാനും വരുന്ന കോളുകള്‍ എടുക്കാനും സാധിക്കും. നോയിസ് കുറയ്ക്കാനായി ഇഎന്‍എക്സ് അല്‍ഗോരിതവും ഈ വാച്ചില്‍ ബോട്ട് നല്‍കിയിട്ടുണ്ട്.
ബോട്ട് സ്റ്റോം കണക്ട് പ്ലസില്‍ 100ല്‍ അധികം സ്പോര്‍ട്സ് മോഡുകളും ഉണ്ട്. ഈ വെയറബിള്‍ കസ്റ്റമൈസ് ചെയ്യാനായി 100ല്‍ അധികം വാച്ച് ഫെയ്സുകളും ബോട്ട് നല്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതില്‍ IP68 റേറ്റിങ്ങും വാച്ചിനുണ്ട്. ബോട്ട് സ്റ്റോം കണക്ട് പ്ലസ് സ്മാര്‍ട്ട് വാച്ചില്‍ 300 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഈ ബാറ്ററി 2 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഈ വാച്ച് ഏഴ് ദിവസം വരെ ബാറ്ററി ബാക്ക്അപ്പ് നല്‍കുമെന്ന് ബോട്ട് അവകാശപ്പെടുന്നു. അലാറം, കൗണ്ട്ഡൗണ്‍ ടൈമര്‍, സ്റ്റോപ്പ് വാച്ച്, എസ്എംഎസ്, സോഷ്യല്‍ മീഡിയ, ആപ്പുകള്‍ എന്നിവയ്ക്കായുള്ള പുഷ് നോട്ടിഫിക്കേഷന്‍ എന്നിവയെല്ലാം വാച്ചിലുള്ള ഫീച്ചറുകളാണ്.






