സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യയിലെ ജാതിയെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ചുട് പിടിയ്ക്കുന്നു. @dishambles എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നും പങ്കുവച്ച ഒരു കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് ഹേതു. ഒരു ഇടവേളയ്ക്ക് ശേഷം ജാതി ചിന്ത വീണ്ടും ആരംഭിച്ചു. 'വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ ജാതി വിവേചനമില്ല,' എന്ന കുറിപ്പോടെയാണ് ബംബിള്‍ എന്ന ഡേറ്റിംഗ് ആപ്പില്‍ വന്ന ഒരു വ്യക്തിയുടെ പ്രോഫൈല്‍ ദിഷ പങ്കുവച്ചത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ ജാതി ചര്‍ച്ച സജീവമായി.
പുതിയ തലമുറ തങ്ങളുടെ പങ്കാളികളെ തെരഞ്ഞെടുക്കുന്നതിനായി മാട്രിമോണിയല്‍ സൈറ്റുകളിലും ഡേറ്റിംഗ് ആപ്പുകളിലുമാണ് നോക്കുന്നത്. അത്തരമൊരു ഡേറ്റിംഗ് ആപ്പില്‍ വന്ന പ്രോഫൈലിലെ ആവശ്യങ്ങളാണ് ചര്‍ച്ചയായി മാറിയത്. 'പ്രണയം എന്ന ആശയത്തോട് പ്രണയമാണ്. പ്രതീക്ഷയില്ലാതെ എന്റെ മാക്കിനെ (Mac book) വിവാഹം കഴിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്യുന്നത് കാഴ്ചകള്‍ ആസ്വദിക്കുന്നതു പോലെ. നമുക്ക് ഒരുമിച്ച് ഈ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം. എന്നാല്‍ ചിലത് വിലമതിക്കാനാവാത്തവയാണ്. 1.ബ്രഹ്മിണ് പെണ്‍കുട്ടി. 2. പുകവലിക്കാത്തയാള്‍' എന്നായിരുന്നു ദിഷ പങ്കുവച്ച ട്വിറ്ററിലുണ്ടായിരുന്ന കുറിപ്പ്. 2012 ല്‍ ഐഐടിആറില്‍ നിന്നും പഠിച്ചിറങ്ങിയ ആളാണെന്ന് കുറിപ്പിലൂടെ മനസിലാക്കാം. ഇതിനെ അടിസ്ഥാനമാക്കിയാണ് 'വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ ജാതി വിവേചനമില്ല,' എന്ന് ദിഷ, കുറിച്ചത്.
ട്വിറ്റ് വൈറലായതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേര് കമന്റുമായെത്തി. എന്നാല്‍ ചിലര്‍ അയാളോട് പുതിയ കാലത്തേക്ക് ഉണരാന്‍ അവശ്യപ്പെട്ടു. 'ഇക്കാര്യത്തില്‍ രാജ്യം മുന്നോട്ടല്ല, പതിറ്റാണ്ടുകള്‍ പിന്നിലേക്കാണ് സഞ്ചരിക്കുന്നത്,' എന്ന് പറയേണ്ടിവരും.

Comments